ബാഗ്ദാദ്: ഇറാഖിലുണ്ടായ ചാവേര്‍ കാര്‍ ബോംബ് ആക്രമണങ്ങളിലും വെടിവയ്പിലുമായി 28 പേര് കൊല്ലപ്പെട്ടു. 72 പേര്‍ക്കു പരുക്കേറ്റു. ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലാണ് ആക്രമണം നടന്നത്.
വടക്കന്‍ ബഗ്ദാദിലുണ്ടായ രണ്ടു ചാവേര്‍ കാര്‍ ബോംബ് ആക്രമണങ്ങളില്‍ മാത്രം 15 പേര് കൊല്ലപ്പെട്ടതായും 48 പേര്‍ക്കു പരുക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തെക്ക്, പടിഞ്ഞാറന്‍ ബഗ്ദാദിന് സമീപം അല്‍ ഇലാമിലുണ്ടായ മറ്റൊരു കാര്‍ ബോംബ് സ്ഫോടനത്തില്‍ പോലീസുകാരന് ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: