Categories: India

ചൈനീസ് സാന്നിധ്യത്തില്‍ ആശങ്ക അറിയിച്ചു – ആന്റണി

Published by

ന്യൂദല്‍ഹി: പാക്‌ അധീന കാശ്‌മീരില്‍ ചൈനയുടെ സൈനിക സാന്നിധ്യമുണ്ടാകുന്നതില്‍ ഇന്ത്യയ്‌ക്കുള്ള ആശങ്ക അറിയിച്ചതായി പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. പാക്‌ നിയന്ത്രിത കാശ്‌മീരില്‍ ചൈനയുടെ സൈനിക സാന്നിദ്ധ്യത്തെ ഇന്ത്യ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഏത്‌ തരത്തിലുള്ള വെല്ലുവിളിയും നേരിടാന്‍ രാജ്യം ശക്‌തമാണ്‌. വെല്ലുവിളികള്‍ നേരിടുന്നതിനായി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യ സൈനികശക്തി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ആന്റണി പറഞ്ഞു. കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കും. ഏതു വെല്ലുവിളിയെയും നേരിടാനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും സൈന്യത്തിനാകുമെന്നും ആന്റണി പറഞ്ഞു.

ചൈന തങ്ങളുടേതെന്ന്‌ അവകാശപ്പെടുന്ന വിയറ്റ്‌നാമിന്റെ തെക്കന്‍ ഭാഗത്ത്‌ നിന്നും പെട്രോളിയം ഖനനം നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത ചൈനയുടെ നടപടികളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ആന്റണി മറുപടി പറഞ്ഞില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by