റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പിതാവ് കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. 17 കാരിയായ മകള്‍ കാമുകനോടൊപ്പം ഒളിച്ചോടുന്നതു തടയാനായിരുന്നു കൊലപാതകം. ബിനഹുര ഗ്രാമത്തിലെ രാം ബരണ് യാദവ് (45)ആണു പ്രതി.
പെണ്‍കുട്ടിയോടൊപ്പം കാമുകനെയും ഗ്രാമത്തിലെ കനാലിന് സമീപം ഒരുമിച്ച് കണ്ടതാണ് രാം ബരണിനെ പ്രകോപിപ്പിച്ചത്. പോലീസ് ചോദ്യം ചെയ്യലില്‍ ഇയ്യാള് കുറ്റസമ്മതം നടത്തി. രാംബരണിന്റെ വീട്ടില്‍ നിന്ന് ആയുധം കണ്ടെത്തിയെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് ലക്ഷ്മി നാരായണ്‍ ശ്രീവാസ്തവ അറിയിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: