Categories: Ernakulam

വിശ്വഹിന്ദുപരിഷത്ത്‌ കാല്‍ലക്ഷം പുതിയ അംഗങ്ങളെ ചേര്‍ക്കും

Published by

കൊച്ചി: വിശ്വഹിന്ദുപരിഷത്ത്‌ മെമ്പര്‍ഷിപ്പ്‌ മാസാചരണത്തോടനുബന്ധിച്ച്‌ ജില്ലയില്‍ പുതിയ കാല്‍ലക്ഷത്തോളം പേര്‍ക്ക്‌ അംഗത്വ വിതരണം നടത്തും. അംഗത്വവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വിഭാഗ്‌ സെക്രട്ടറി എന്‍.ആര്‍.സുധാകരന്‍ പ്രഗത്ഭ വാസ്തുവിദഗ്ധന്‍ വൈക്കം സോമന്‍ ആചാരിക്ക്‌ നല്‍കി നിര്‍വഹിച്ചു.

23 ന്‌ പ്രത്യേകം തയ്യാറാക്കിയ ലഘുലേഖകളുമായി പ്രവര്‍ത്തകര്‍ മെമ്പര്‍ഷിപ്പ്ദിനം ആചരിക്കും. 15 മുതല്‍ 30 വരെ മെമ്പര്‍ഷിപ്പ്‌ വിതരണം നടക്കും. ജില്ലാ സെക്രട്ടറി എസ്‌.സജി, ട്രഷറര്‍ എസ്‌.രാജേന്ദ്രന്‍, ജോ. സെക്രട്ടറി നവീന്‍ കുമാര്‍, സന്തോഷ്‌.എ.ടി, പ്രഭാകരന്‍ നായര്‍, എം.എസ്‌.രവി, രശ്മി ബാബു, ബിന്ദു, ശശികുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by