കാബൂള്‍: മാരകമായ ലഹരിമരുന്നായ കറുപ്പിന്റെ അഫ്ഗാനിസ്ഥാനിലെ ഉല്‍പ്പാദനം 61 ശതമാനം ഉയരുന്നതായി ഐക്യരാഷ്ട്ര സംഘടന വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ലോകത്ത് ലഭ്യമായിരുന്ന കറുപ്പിന്റെ 90 ശതമാനത്തോളം ഉല്‍പ്പാദിപ്പിക്കപ്പെട്ടത് അഫ്ഗാനിസ്ഥാനിലാണ്. അന്താരാഷ്ട്ര ലഹരി വിരുദ്ധ നിയമങ്ങളെ ലംഘിച്ചുകൊണ്ടാണ് അഫ്ഗാനില്‍ കറുപ്പ് ഉല്‍പ്പാദിപ്പിക്കുന്നത്. ഈയാണ്ടില്‍ 2010 ലേതിനേക്കാള്‍ ഏഴുശതമാനം ഉല്‍പ്പാദന വര്‍ധനവാണ് ഉണ്ടായത്. 2011 ല്‍ 131,000 ഹെക്ടറാണ് കറുപ്പ് കൃഷിക്കായി വര്‍ധിപ്പിച്ചതെന്ന് ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക കണക്കില്‍ പ്രസിദ്ധീകരിച്ചു. 2010 മായി താരതമ്യം ചെയ്യുമ്പോള്‍ കറുപ്പിന്റെ വില 43 ശതമാനമായി ഉയര്‍ന്നു. തെക്കന്‍ അഫ്ഗാനിസ്ഥാന് പ്രവിശ്യയിലെ കൃഷി 78% മാണ്. 17 ശതമാനം ഉല്‍പ്പാദിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനിലെ തെക്ക് കിഴക്കന്‍ പ്രാന്തപ്രദേശങ്ങളിലുമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2007 ലെ ഒപ്പിയം കൃഷിയുടെ നിരീക്ഷണത്തിലാണ് സ്ഥിരീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: