Categories: Kerala

ജിഎസ്ബി സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു

Published by

കൊച്ചി: സനാതന വിശ്വാസികളായ ഗൗഡ സാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ തനിമയും ഭാഷയും ആചാരാനുഷ്ഠാനങ്ങളും സമൂഹഭദ്രതയും പോറലേല്‍ക്കാതെ കാത്തുസൂക്ഷിച്ച്‌ ധര്‍മഗുരുവിന്റെ നിര്‍ദേശങ്ങള്‍ മാനിച്ച്‌ പ്രവര്‍ത്തിക്കണമെന്നും സത്യലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനായി പീഡനങ്ങള്‍ ഏറ്റുവാങ്ങി സംസ്ക്കാരത്തിന്റെ തനിമയ്‌ക്കായി പടപൊരുതിയ പൂര്‍വികന്മാരുടെ സ്വപ്നം സാക്ഷാത്കരിക്കാനും മാനവ സമൂഹത്തിന്റെ ഉന്നതിക്കായും ഓരോ വ്യക്തിയും പ്രയത്നിക്കണമെന്നും കേരള ഗൗഡ സാരസ്വത ബ്രാഹ്മണസഭയുടെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത്‌ കേരളാ ജിഎസ്ബി ദേവസ്വം ബോര്‍ഡ്‌ അധ്യക്ഷന്‍ കപില്‍.ആര്‍.പൈ ആഹ്വാനം ചെയ്തു.

എറണാകുളം ശിവക്ഷേത്രത്തിന്‌ സമീപം സുധീന്ദ്രനഗറില്‍ (ഗൗരി കല്യാണമണ്ഡപം) രാവിലെ 10 ന്‌ ആരംഭിച്ച പ്രതിനിധി സമ്മേളനത്തില്‍ അഡ്വ. വി.ശാന്താറാം കമ്മത്ത്‌ അധ്യക്ഷത വഹിച്ചു. ധര്‍മപീഠമായ കാശിമഠ്‌ സംസ്ഥാന്റെ ഭാവി പരിപാടികള്‍ കെ.നാരായണ ഷേണായ്‌ (ബംഗളൂരു) വിശദീകരിച്ചു. ബി.യോഗേഷ്‌ പ്രഭു (മഞ്ചേശ്വരം), ജെ.രാധാകൃഷ്ണ നായ്‌ക്ക്‌, പി.രംഗദാസപ്രഭു, ഡി.എ.രമാകാന്ത്‌ ഷേണായ്‌, ശ്യാമളാ എസ്‌.പ്രഭു, ആര്‍.രത്നാകര ഷേണായ്‌, എസ്‌.സച്ചിദാനന്ദ പൈ, അഡ്വ. കെ.ജി.മോഹന്‍ദാസ്‌ പൈ, പ്രൊഫ. എന്‍.പ്രഭാകരപ്രഭു തുടങ്ങിയവര്‍ സംസാരിച്ചു.

ആര്‍.ഭാസ്ക്കര്‍ ഷേണായ്‌ സ്വാഗതവും വിശ്വനാഥ്‌ ഹരിഭട്ട്‌ നന്ദിയും പറഞ്ഞു. ടി.ആര്‍.സദാനന്ദഭട്ട്‌, ടി.വി.രാജേഷ്‌ ഷേണായ്‌, ടി.ജി.രാജാറാം ഷേണായ്‌, വി.ജി.കേശവ്‌ ഷേണായ്‌, വി.വികാസ്‌ ഷേണായ്‌, ടി.ജി.കമല്‍ ഷേണായ്‌, കെ.ജി.സുധാകര കമ്മത്ത്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by