ചെന്നൈ: തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് എതിരെയുള്ള ശ്രീലങ്കന്‍ സൈനികരുടെ ആക്രമണം ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണമായേ കാണാന്‍ സാധിക്കൂവെന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി.
പ്രകോപനപരമായ നടപടിയാണ് ശ്രീലങ്കയുടേത്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തുന്ന വെടിവയ്പിനു തുല്യമാണു ലങ്കന്‍ നടപടിയെന്നും ജയലളിത പറഞ്ഞു. ലങ്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണു വിദേശകാര്യ സെക്രട്ടറിയുടെ കൂടിക്കാഴ്ച.
മേയ് മാസത്തിനു ശേഷം ലങ്കന്‍ നാവികസേന 16 തവണ തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: