Categories: India

വിപ്പ് ലംഘിച്ച അംഗങ്ങളെ ബി.ജെ.പി പുറത്താക്കി

Published by

ന്യൂദല്‍ഹി‍: ജമ്മു കശ്മീര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ബി.ജെ.പി അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. ആറു പേരെയാണ് പുറത്താക്കിയത്. ദല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

ഏപ്രില്‍ 13ന് നടന്ന വോട്ടെടുപ്പില്‍ ഏഴു പേരാണു പാര്‍ട്ടി വിപ്പ് ലംഘിച്ചത്. ഇതില്‍ ഒരാളെ നേരത്തെ പുറത്താക്കുകയും ആറുപേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് വിഭാഗത്തിന് അനുകൂലമായാണു ബി.ജെ.പി അംഗങ്ങള്‍ വോട്ട് ചെയ്തത്.

11 അംഗങ്ങളുള്ള നിയമസഭയില്‍ ബി.ജെ.പി പ്രതിനിധി താക്കൂര്‍ രഞ്ജിത്ത്‌ സിംഗിന്‌ നാലുവോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by