Categories: World

സാമ്പത്തിക മാന്ദ്യം: വിദേശികള്‍ ജോലി തേടി ഇന്ത്യയിലേക്ക്‌

Published by

മുംബൈ‌: യൂറോപ്പിലും അമേരിക്കയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജോലി തേടി ഇന്ത്യയിലെത്തുന്ന വിദേശികളുടെ എണ്ണം കൂടുന്നു. ഈ വര്‍ഷം മാത്രം ഇത്തരക്കാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

വ്യവസായ കണക്ക്‌ അനുസരിച്ച്‌ ഏതാണ്ട്‌ 40,000ഓളം പേര്‍ ഇന്ത്യയില്‍ വിവിധ മേഖലികളായി പണിയെടുക്കുന്നുണ്ട്‌. ദിനംപ്രതി അത്‌ വര്‍ദ്ധിക്കുകയുമാണ്‌. ലോക സമ്പദ്‌വ്യവസ്ഥയിലേക്ക്‌ ഇന്ത്യ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്നതും വിദേശികളെ ഇവിടേക്ക്‌ ആകര്‍ഷിക്കപ്പെടാന്‍ കാരണമായതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അമേരിക്കയിലും യൂറോപ്പിലും പുറംജോലിക്കാരുടെ എണ്ണം വര്‍ദ്ധിച്ചതും ഉയര്‍ന്ന നികുതി നിരക്കുമാണ്‌ ഇന്ത്യയില്‍ ജോലി തേടാന്‍ വിദേശികളെ പ്രേരിപ്പിക്കുന്നത്‌. ബാങ്കിംഗ്‌, ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, ഓട്ടോമൊബെയില്‍, ഫാര്‍മസി രംഗത്താണ്‌ വിദേശികളുടെ ഏറിയ പങ്കും ജോലി ചെയ്യുന്നത്‌. അതേസമയം ഊര്‍ജ്ജ രംഗത്തോ, അടിസ്ഥാന വികസന രംഗത്തോ ഇവരുടെ പങ്കാളിത്തം താരതമ്യേന കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജോലി തേടിയെത്തുന്നവരുടെ യോഗ്യതയും പ്രവൃത്തിപരിചയവും കണക്കിലെടുത്ത്‌ കാര്യക്ഷമതയുള്ളവരെ നിയമിക്കാന്‍ കമ്പനികള്‍ മത്സരിക്കുന്നതും ഇന്ത്യയെ ‘ഹോട്ട്‌ ജോബ്‌ സ്‌പോട്ട്‌’ ആയി കാണാന്‍ വിദേശികളെ പ്രേരിപ്പിക്കുന്നുണ്ട്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by