Categories: World

ഭീകര ബന്ധമുള്ള യു.എസ് പൗരന്മാരെ വധിക്കാന്‍ ഒബാമ നിയമം പാസാക്കി

Published by

വാഷിങ്ടണ്‍: യു.എസ്‌ വംശജനായ അല്‍-ക്വയ്ദ നേതാവ്‌ അന്‍വര്‍ അല്‍ അവാല്‍ക്കിയുടെ വധത്തിന്‌ മുമ്പേ ഭീകരരുമായി ബന്ധമുള്ള അമേരിക്കക്കാരെ വിചാരണ കൂടാതെ വധിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി യു.എസ്‌ രഹസ്യമായി നിയമ രൂപരേഖയുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍.

അല്‍-ക്വയ്ദ ശൃംഖലയെ തകര്‍ക്കുന്നതിന്റെ ഭാഗമായുള്ള ഒബാമ ആസൂത്രണം ചെയ്‌ത ഡ്രോണ്‍ ആക്രമണത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ യെമനില്‍ വച്ച്‌ അവാല്‍ക്കി കൊല്ലപ്പെട്ടത്‌. വധശിക്ഷയ്‌ക്ക്‌ വിധിക്കുന്ന വൈറ്റ്‌ ഹൗസ്‌ നിര്‍ദ്ദേശങ്ങളെ തടയുന്നതിനുളള നിയമങ്ങള്‍ക്ക്‌ പകരമായിട്ടായിരുന്നു 2010 ല്‍ രഹസ്യ നിര്‍ദ്ദേശങ്ങള്‍ എഴുതി തയ്യാറാക്കിയത്‌.

കൊലപാതകത്തിന്‌ എതിരെ നില്‍ക്കുന്ന യു.എസ്‌ ഫെഡറല്‍ നിയമങ്ങള്‍ക്കും യു.എസ്‌ പൗരന്‍മാര്‍ക്ക്‌ സംരക്ഷണത്തിന്‌ അവകാശം നല്‍കുന്ന നിയമങ്ങള്‍ക്കും ഭേദഗതിയായിട്ടായിരുന്നു പുതിയ നിയമത്തിനുള്ള ശ്രമമെന്നും ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ടു ചെയ്‌തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by