കൊച്ചി: കൗമാരകേരളത്തിന്റെ ട്രാക്കില്‍ വേഗതയും കൃത്യതയും മാറ്റുരച്ചപ്പോള്‍ ആതിഥേയരായ എറണാകുളം മുന്നില്‍. 55-ാമത് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് രണ്ടു ദിവസം പിന്നിട്ടപ്പോള്‍ മൂന്നുവര്‍ഷത്തെ എറണാകുളത്തിന്റെ വിജയക്കുതിപ്പിന് വെല്ലുവിളി ഉയര്‍ത്തി രണ്ടാംസ്ഥാനക്കാരായ പാലക്കാട് ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തില്‍. പിറന്നുവീണത് പുതിയ നാല് മീറ്റ് റെക്കോഡുകളും. 76 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 338.5 പോയിന്റാണ് എറണാകുളം ജില്ല കരസ്ഥമാക്കിയത്.തൊട്ടുപിന്നാലെ ഓവറോള്‍ കിരീടത്തിന് വെല്ലുവിളിയായി 335 പോയിന്റുമായി പാലക്കാട് ജില്ലയുണ്ട്.183.5 പോയിന്റോടെ തിരുവനന്തപുരമാണ് മൂന്നാംസ്ഥാനത്തും 182 പോയിന്റ് നേടിയ കോട്ടയം നാലാംസ്ഥാനത്തും തുടരുകയാണ്. ഇന്നലെ രാവിലെ ഉജ്ജ്വലപോരാട്ടം കാഴ്ചവെച്ച പാലക്കാട് പറളി, കല്ലടി സ്കൂളുകളുടെ കരുത്തില്‍ രാവിലെ 16 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 227 പോയിന്റുമായി മുന്നിലായിരുന്നു. കോതമംഗലം സെന്റ് ജോര്‍ജിലെയും മാര്‍ ബേസിലിന്റെയും മേഴ്സിക്കുട്ടന്‍ അക്കാദമിയുടെയും താരങ്ങള്‍ ട്രാക്കില്‍ നിറഞ്ഞുനിന്നപ്പോള്‍ ഉച്ചതിരിഞ്ഞ് എറണാകുളം പാലക്കാടിനെ പിന്തള്ളി മുന്നിലെത്തുകയായിരുന്നു. ആദ്യ ദിനത്തില്‍ പോയിന്റൊന്നും കരസ്ഥമാക്കാത്ത പത്തനംതിട്ടയും ആലപ്പുഴയും ഇന്നലെ അക്കൗണ്ട് തുറന്നു. ഇന്നലെ പിറന്ന നാല് മീറ്റ് റെക്കോഡുകളില്‍ മൂന്നെണ്ണവും പാലക്കാടിന്റെ പേരിലായിരുന്നു.ഒരെണ്ണം കോട്ടയത്തിന്റെ അക്കൗണ്ടിലും.
18 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ പാലക്കാടിന്റെ എം.കെ.സിഞ്ചു പ്രകാശും (3.35)14 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ ഹൈജംബില് പാലക്കാടിന്റെ തന്നെ കെ.ഷംനാസ്(1.75)യും 20 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയത്തിന്റെ പിന്റോ മാത്യുവും(14.25) ആണ് മുന്‍കാലതാരങ്ങളുടെ റെക്കോഡുകള്‍ തിരുത്തിയത്.
മത്സര ഫലങ്ങള്‍: (പെണ്‍കുട്ടികള്‍)
അണ്ടര്‍ 14 : ഷോട്ട്പുട്ട്-അമൃത.കെ.ജയന്(8.14) എറണാകുളം.ആര്. ദീപ്തി ദാസ്(8.02) പാലക്കാട്,ജോഷ്മി ജോസ്(7.74)തിരുവനന്തപുരം
അണ്ടര്‍ 16: 3000 മീറ്റര്‍ ്യൂനടത്തം– കെ.ടി. ്യൂനീന (14.54.7) പാലക്കാട്,കെ.എം.ബിന്‍സി (14.54.6)കോഴിക്കോട്, വി. വിജി (16.29.3) പാലക്കാട്.
ലോംഗ് ജംമ്പ്: ആതിര സുരേന്ദ്രന്(5.63) കണ്ണൂര്‍, ജെനിമോള് ജോയ്(5.36) കോട്ടയം, എ.കെ.അക്ഷയമോള്‍(5.01)കോട്ടയം.
യൂത്ത് ഗേള്‍സ് അണ്ടര്‍ 18:
5000 മീറ്റര്‍ നടത്തം–എസ്.അക്ഷയ(28.17.4) പാലക്കാട്, വി.എ.അര്ച്ച്യൂ(28.44.9)പാലക്കാട്, ആതിര.പി.അശോക്(29.10) ഇടുക്കി
ലോംഗ് ജംമ്പ്: നയന ജെയിംസ്(5.73)പാലക്കാട്,എന്‍.ജെ.ജിന്‍സി(5.62) വയനാട്, സ്നേഹരാജ് അലപ്പാട്ട്(5.51) തൃശ്ശൂര്‍.
പോള്‍ വാള്‍ട്ട്: എം.കെ. സിഞ്ചു പ്രകാശ്(3.35)പാലക്കാട്, എമിത ബാബു(2.70)എറണാകുളം, രേഷ്മ രവീന്ദ്രന് (2.40) എറണാകുളം.
ഹാര്‍മര്‍ ത്രോ: ഗ്ലോഡിയ.കെ.ജോണ്‍(35.12)എറണാകുളം, ആതിര ഉണ്ണികൃഷ്ണന്(31.84)എറണാകുളം, തുഷാര(31.32)പാലക്കാട്.
അണ്ടര്‍20: 10000 മീറ്റര്‍ നടത്തം: കെ.എം.മീഷ്മ(56.43.9)പാലക്കാട്, ആര്. രമ്യാ മോള്(57.45.1) പാലക്കാട്, നെഹ് സുദര്ശന് (59.25.4) പാലക്കാട്.
പോള്‍ വാള്‍ട്ട്: മെല്‍ബി.ടി .മാനുവന്‍(3.10)എറണാകുളം,കെ.മിഥുന്യൂ(2.90)കോട്ടയം, ശില്പമോള് ജോസഫ് (2.50)കോട്ടയം.
ഹാര്‍മര്‍ ത്രോ:്യൂനീന എലിസബത്ത് ബേബി(3.10)എറണാകുളം, കെ.ഭാഗ്യലക്ഷമി(37.58), ജിസ് ജോസഫ് (32.65)കോട്ടയം.
ആണ്‍കുട്ടികള്‍: അണ്ടര്‍ 14: ലോംഗ് ജംമ്പ്: ദേവ് രാജ്(5.98) തിരുവനന്തപുരം, എ.സി. രമേശ്(5.76)തിരുവനന്തപുരം, ലിജിന്‍ ജോണ്‍(5.50) പത്തനംതിട്ട.
ഷോട്ട് പുട്ട്: എം.മുഹമ്മദ് ജംഷീര്‍(11.26)പാലക്കാട്, അബുഷാദ് അലാം (11.10)പാലക്കാട്,അമല്‍.പി..രാഘവ്(10.71) എറണാകുളം.
അണ്ടര്‍ 16: 5000 മീറ്റര്‍ നടത്തം: നൈസില്.പി .എല്‍ദോസ്(25.1.5)എറണാകുളം,ടി.കെ.അരുണ്‍ദേവ്(25.51)കോഴിക്കോട്,എം.മുഹമ്മദ് സഫ്വാന്(27.12.6ാമലപ്പുറം.
അണ്ടര്‍18: 10000 മീറ്റര്‍ നടത്തം: എം.കെ.ദിലീപ് (51.28)പാലക്കാട്, പി .കിഷോര്‍(51.28.6)പാലക്കാട്, ജിനു തങ്കപ്പന്(53.18.3) എറണാകുളം.
ജാവന് ത്രോ: ബിബിന്‍ ആന്റണി(54.31)ഇടുക്കി,പി..ദീപക്(53.25ാമലപ്പുറം,കെ.ടോണി മാത്യു(51.73)തിരുവനന്തപുരം.
അണ്ടര്‍ 20: 10000 മീറ്റര്‍ നടത്തം: വി.ആര്. രഞ്ജിത്ത് (50.11.2)എറണാകുളം, വികാസ് ചന്ദ്രന്(50.11.2)എറണാകുളം, വര്‍ഗീസ് ജോസഫ് (51.28.3)ഇടുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: