ന്യൂദല്‍ഹി: രാജ്യതലസ്ഥാനമായ ദല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ മരണത്തിന് പോലും കാരണമായേക്കാവുന്ന സൂപ്പര്‍ബഗ് ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന കാര്യം ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം മൂലം സ്വയം പ്രതിരോധ ശേഷി നേടുന്ന ബാക്ടീരിയയാണ് സൂപ്പര്‍ബഗ്. ഇവയുടെ സാന്നിധ്യം ശക്തമായാല്‍ ശരീരത്തില്‍ മരുന്നുകള്‍ പ്രവര്‍ത്തിക്കാതെയാകും.
ദല്‍ഹി നഗരത്തിലെ പ്രമുഖ ആശുപത്രികളായ ആര്‍എംഎല്‍, ലേഡി ഹാര്‍ഡിംഗ്, സിഎന്‍ബിസി, സര് ഗംഗാറാം എന്നിവിടങ്ങളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ സൂപ്പര്‍ബഗിന്റെ സാന്നിധ്യമുണ്ടെന്നാണ് വിശദപരിശോധനയില്‍ കണ്ടെത്തിയത്. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ദല്‍ഹി ആരോഗ്യമന്ത്രി ഡോ. എകെ വാലിയ പ്രസ്താവനയിറക്കിയിട്ടുണ്ട്. ബാക്ടീരിയയുടെ വ്യാപനം തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും, ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കാനും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ നടപടികള്‍ക്കായി ആശുപത്രിയില്‍ പ്രത്യേക കമ്മിറ്റികളും രൂപീകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: