ന്യൂയോര്‍ക്ക്: ലോകം ആരാധിക്കുന്ന ടെക്ക്ഗുരു സ്റ്റീവ് ജോബ്സ് ഇനി ഓര്‍മ്മ. ജീവിതത്തിലുടനീളം സ്വകാര്യത ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഭൗതിക ശരീരവും സ്വകാര്യമായിത്തന്നെയാണ് സംസ്കരിച്ചത്. സ്റ്റീവിന്റെ സംസ്കാരം വെള്ളിയാഴ്ച്ച നടന്നുവെന്നും എന്നാല്‍ എവിടെയാണ് സംസ്കാരം നടന്നതെന്ന കാര്യം വ്യക്തമല്ലെന്നും വാള് സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് പറയുന്നു. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
സുഹൃത്തുക്കളില്‍ പലര്‍ക്കും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടൊപ്പം സ്റ്റീവിന്റെ നിര്യാണത്തില്‍ അനുശോചിക്കാനുള്ള ഒരു വിപുലമായ ചടങ്ങ് കമ്പനി ഉടന്‍ ഒരുക്കുമെന്ന് ആപ്പിള്‍ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. 2004 മുതല്‍ പാന്‍ ക്രിയാറ്റിക് ക്യാന്‍സറിന്റെ പിടിയിലായിരുന്ന സ്റ്റീവ് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: