Categories: India

വിമാനത്തിന്റെ ടയര്‍ പൊട്ടി; ദുരന്തം ഒഴിവായി

Published by

ചെന്നൈ: പതിമൂന്ന്‌ യാത്രക്കാരുമായി ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്ന വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിയോടെ തെറിച്ചുപോയി.

തിരുച്ചിറപ്പള്ളിയില്‍നിന്ന്‌ ചെന്നൈയിലേക്ക്‌ വന്ന കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ്‌ വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നും 48 പേര്‍ക്ക്‌ യാത്ര ചെയ്യാന്‍ സൗകര്യമുള്ള വിമാനമായിരുന്നു ഇതെന്നും ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തി. വിമാനം നിലത്തിറക്കുമ്പോള്‍ കനത്ത മഴയായിരുന്നു.

റണ്‍വേയില്‍നിന്ന്‌ വിമാനം മാറ്റാന്‍ സാധിക്കാത്തതിനാല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന്‌ ചെന്നൈയില്‍ ഇറങ്ങേണ്ടിയിരുന്ന ലുഫ്താന്‍സാ എയര്‍ലൈന്‍സ്‌ വിമാനം ബംഗളൂരുവില്‍ ഇറക്കിയതായും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by