Categories: World

മുഷറഫിന്‌ മാസംതോറും 25000 ഡോളര്‍ കൈപ്പറ്റുന്ന യുഎസ്‌ ഇടനിലക്കാരന്‍

Published by

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫ്‌ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു അമേരിക്കന്‍ ഇടനിലക്കാരന്‌ മാസംതോറും 25000 ഡോളര്‍ നല്‍കുന്നതായി അമേരിക്കന്‍ രേഖകള്‍ വ്യക്തമാക്കുന്നു. വിദേശ ഏജന്റുമാരുടെ രജിസ്ട്രേഷന്‍ നിയമവകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകാരം ഇത്തരം ഇടനിലക്കാരുടെ കമ്പനികള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരേയും, സെനറ്റര്‍മാരേയും കോണ്‍ഗ്രസ്‌ അംഗങ്ങളേയും സമീപിച്ച്‌ അമേരിക്കയില്‍ മുഷറഫിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കും. 6062-ാ‍ം നമ്പര്‍ രജിസ്ട്രേഷന്‍ രേഖകള്‍ പ്രകാരം മുഷറഫ്‌ പാക്കിസ്ഥാനിലേയും ലോകത്തെയും ഒരു രാഷ്‌ട്രീയവ്യക്തിത്വമാണ്‌. ഈ കരാറില്‍ മുഷറഫിന്‌ വേണ്ടി ഒപ്പുവെച്ചത്‌ റാസ സൊക്കാരി എന്ന ഒരാളാണെന്ന്‌ നീതിന്യായവകുപ്പ്‌ അറിയിച്ചു. 2011 സപ്തംബര്‍ 1ന്‌ ആരംഭിച്ച കരാര്‍ 2012 മാര്‍ച്ച്‌ 30ന്‌ അവസാനിക്കും. ഈ കരാര്‍ നീട്ടണമെങ്കില്‍ ഇരു കക്ഷികളുടെയും സമ്മതം ആവശ്യമാണ്‌. ഇത്തരം ഇടനിലക്കാരുടെ കമ്പനികള്‍ക്ക്‌ 175000 ഡോളറുകളാണ്‌ ആകെ പ്രതിഫലമായി നല്‍കേണ്ടിവരുന്നത്‌. 2011 സപ്തംബര്‍ മുതല്‍ 2012 മാര്‍ച്ച്‌ 30 വരെയുള്ള കാലാവധിക്ക്‌ 25000 ഡോളറുകളാണ്‌ ഓരോ മാസവും നല്‍കേണ്ടത്‌. ഓരോ മാസത്തിന്റെയും ആരംഭത്തില്‍ തന്നെ ഫീസ്‌ നല്‍കണം. ആദ്യത്തെ മാസത്തിലും അവസാനത്തെ രണ്ട്‌ മാസങ്ങളിലും 75000 ഡോളര്‍ കൊടുത്താണ്‌ കരാര്‍ ഒപ്പിടേണ്ടത്‌. ഈ കരാറിന്‌ പുറമെ ചെലവു വരുന്ന സംഖ്യയും നല്‍കാമെന്ന്‌ കരാറില്‍ വ്യവസ്ഥയുണ്ട്‌. 25000 ഡോളറില്‍ കൂടുതല്‍ ഉള്ള ചെലവുകള്‍ മുന്‍കൂര്‍ നല്‍കേണ്ടതാണെന്നും ബൊക്കാറിയോ ജനറല്‍ മുഷറഫോ ഇതിനുള്ള പണം നല്‍കേണ്ടതാണെന്നും കരാറില്‍ പറയുന്നു. ടെക്സാസിലെ മുന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗം ബില്‍സാര്‍ പാലീസിന്റെ ഉടമസ്ഥതയിലാണ്‌ അഡ്വാന്‍ടേജ്‌ അസോസിയേറ്റ്സ്‌ ഇന്റര്‍നാഷണല്‍ എന്ന കമ്പനി പ്രവര്‍ത്തിക്കുന്നത്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by