മൈസൂര്‍: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനം കര്‍ണാടക സര്‍ക്കാര്‍ നീട്ടി. നിലവിലുള്ള ഒമ്പത് മണിക്കൂര്‍ നിരോധനം 12 മണിക്കൂര്‍ ആയി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ദിവസം മൈസൂര്‍-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ ഒരു കുട്ടിയാന ലോറിയിടിച്ച് ചരിഞ്ഞതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
രാത്രി യാത്രാ നിരോധന സമയം ദീര്‍ഘിപ്പിച്ചത് കേരളത്തില്‍ നിന്ന് ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. അതിനിടെ രാത്രിയാത്രാ നിരോധന പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം ഉടന്‍ കേരള കര്‍ണാടക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കും.
2009 ലാണ് ദേശീയപാത 212 ല്‍ കര്‍ണാടക രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. ബന്ദിപ്പൂര്‍ വനമേഖലയെ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പരിസ്ഥിതി ദുര്‍ബ്ബല മേഖലയായി പ്രഖ്യാപിച്ച് രാത്രിയാത്രാ നിരോധനം ശരിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: