തിരുവല്ല: ബി.ജെ.പി ദേശീയ നേതാവ് എല്‍.കെ.അദ്വാനി നയിക്കുന്ന ജനചേതനായാത്ര 28,29,തീയതികളില്‍ കേരളത്തില്‍ പര്യടനം നടത്തും. സംശുദ്ധ രാഷ്ട്രീയം, സത് ഭരണം എന്നീ മുദ്രാവാക്യങ്ങളുമായി ബി.ജെ.പി ദേശീയ നേതാവ് എല്‍.കെ.അദ്വാനി നയിക്കുന്ന ജനചേതനായാത്ര 28ന് വൈകിട്ട് 6 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തുടര്‍ന്ന് മഹാ സമ്മേളനവും നടക്കും.
29 ന് കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം ജില്ലകളിലെ പര്യടനത്തിന് ശേഷം വൈകിട്ട് എറണാകുളത്ത് സമാപിക്കും. ജനസംഘ സ്ഥാപകദിനമായ ഒക്ടോബര്‍ 21ന് പതാക ദിനവും ബീഹാറില്‍ നിന്ന് ജനയാത്ര ആരംഭിക്കുന്ന 11 ന് കേരളത്തില്‍ വിളംബരദിനമായും ആചരിക്കും. ഇതിനോടനുബന്ധിച്ച് ബൂത്ത് കമ്മിറ്റി അടിസ്ഥാനത്തില്‍ പ്രഭാതഭേരി, പ്രകടനങ്ങള്‍ എന്നിവയും നടക്കും , ജനചേതനാ യാത്ര പര്യടനം നടത്താത്ത ജില്ലകളില്‍ 20 മുതല്‍ 26 വരെ ജനചേതനാ സമ്മേളനങ്ങള്‍ നടത്തുവാനും ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചു.
തിരുവല്ലയില്‍ നടന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് അദ്ധ്യക്ഷതവഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഒ.രാജഗോപാല്‍, പി.കെ.കൃഷ്ണദാസ്, പി.എസ്.ശ്രീധരന്‍പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി.ശ്രീശന്, എ.എന്‍.രാധാകൃഷ്ണന്, കെ.സുരേന്ദ്രന്, എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹിയോഗം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: