പെരുമ്പാവൂര്‍: പകര്‍ച്ചവ്യാധികള്‍ അനിയന്ത്രിതമായി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന പെരുമ്പാവൂര്‍ മേഖലയില്‍ വിവിധ സംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രായമംഗലം ഗ്രാമപഞ്ചായത്തും സോമില്‍ ഓണേഴ്സ് അസോസിയേഷന് മലമുറി യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ തടിവ്യവസായ സ്ഥാപനങ്ങളില്‍ നടത്തുന്ന ശുചീകരണ വാരാഘോഷം പ്രസിഡന്റ് ജോയി പൂണേലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ സുജാത ചന്ദ്രന്, സുബൈദ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ വിവിധ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കായി ബോധവല്ക്കരണക്ലാസുകള് നടത്തി. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി പാടത്തും ചെളിയിലും പണിയെടുക്കുന്നവര്‍ ശുചിത്വം പാലിക്കണമെന്നും സര്‍ക്കാര്‍ ആശുപത്രികള്‍വഴി വിതരണം ചെയ്യുന്ന പ്രതിരോധമരുന്നുകള്‍ പ്രയോജനപ്പെടുത്തണമെന്നും ക്ലാസുകള്‍ നയിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി.ഷെണിങ്ങ്സ് പറഞ്ഞു. ബോധവല്‍ക്കരണ ക്ലാസുകള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീലാമ്മ രവി ഉദ്ഘാടനം ചെയ്തു. എഡിഎസ് പ്രസിഡന്റ് ഗിരിജ ഗോപാലകൃഷ്ണന്, കുഞ്ഞുമോള്‍ പാപ്പച്ചന്, സരോജം കെ.പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
തൊടാപ്പറമ്പ് വ്യാസ റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണവും പരിസരശുചീകരണവും ഇന്ന് രാവിലെ 8ന് വാര്‍ഡ് മെമ്പര്‍ അഡ്വ. വി.കെ.സന്തോഷ് ഉദ്ഘാടനം ചെയ്യുമെന്ന് സെക്രട്ടറി സി.എം.ജോസഫ് അറിയിച്ചു. ഐമുറി, വേങ്ങൂര്‍, കൂവപ്പടി മേഖലകളില്‍ വിവിധ ക്ലബ്ബുകളുടെയും സാമുദായിക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും ശുചീകരണപ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: