ട്രിപ്പോളി: ഗദ്ദാഫിയുടെ അവസാനത്തെ കേന്ദ്രമായ സിര്ത്തെക്കെതിരെ ലിബിയന്‍ സര്‍ക്കാര്‍സേന ആക്രമണം തുടരുന്നു. നൂറുകണക്കിന് സൈനികവാഹനങ്ങള്‍ സിര്‍ത്തെയുടെ കിഴക്കും പടിഞ്ഞാറും വശങ്ങളിലൂടെ കേന്ദ്രഭാഗത്തിനടുത്തെത്തിച്ചേര്ന്നിരിക്കുന്നു. ആയിരക്കണക്കിന് സാധാരണക്കാരാണ് നഗരത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സിര്‍ത്തെയില്‍ തുടര്‍ച്ചയായി ടാങ്ക്, മോര്‍ട്ടോര്‍ ആക്രമണങ്ങള്‍ നടക്കുകയാണ്. പല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റുകയും അഗ്നിക്കിരയാകുകയും ചെയ്തു. ഗദ്ദാഫിയുടെ ജന്മദേശമായ സിര്‍ത്തെ കീഴടക്കാന്‍ സര്‍ക്കാര്‍ സേനക്ക് കഴിഞ്ഞാല്‍ യുദ്ധത്തിന് താല്‍ക്കാലികമായെങ്കിലും അവസാനമാകുമെന്ന് കണക്കാക്കപ്പെടുന്നു.
സിര്‍ത്തെയില്‍ ഗദ്ദാഫി അനുകൂലികള്‍ കേന്ദ്രീകരിച്ചിട്ടുള്ള ക്വാകഡോഗു കോണ്‍ഫറന്‍സ് ഹാളിന് നേരെയാണ് വെടിവെപ്പ് നടക്കുന്നത്. സിര്‍ത്തെയുടെ മൂന്നില്‍ രണ്ട് ഭാഗവും തങ്ങളുടെ കൈപ്പിടിയിലാണെന്നും ദൈവം കനിഞ്ഞാല്‍ രണ്ട് ദിവസത്തിനുള്ളില്‍ സിര്‍ത്തെ പതിക്കുമെന്നും നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ കമാണ്ടര്‍ കേണല്‍ അബ്ദുള്‍ സലാം ഗദാല്ല പറഞ്ഞു. സര്‍ക്കാര്‍ സേന സാധാരണക്കാരോട് നഗരംവിട്ട് പോകാന്‍ അനുമതി നല്‍കിയെങ്കിലും ഗദ്ദാഫി അനുകൂല സൈന്യം കീഴടങ്ങുന്ന സാധാരണക്കാരെ സര്‍ക്കാര്‍ സേന ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. തന്റെ അനുയായികളോട് യുദ്ധത്തിനായി തെരുവുകളിലിറങ്ങാന്‍ ഗദ്ദാഫി ആഹ്വാനംചെയ്തതിന് പുറകെയാണ് സിര്‍ത്തെ നഗരം ആക്രമിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: