Categories: World

മന്ത്രി കമല്‍നാഥിനെതിരെ നടപടി വേണമെന്ന്‌ യുഎസ്‌ സിഖ്‌ സംഘടന

Published by

വാഷിംഗ്ടണ്‍: ദല്‍ഹിയില്‍ 1984 ല്‍ സിഖ്‌വിരുദ്ധ കലാപത്തില്‍ പങ്കുണ്ടെന്ന്‌ ആരോപിച്ച്‌ ഇന്ത്യന്‍ നഗരവികസനവകുപ്പുമന്ത്രി കമല്‍നാഥിനെതിരെ അദ്ദേഹത്തിന്റെ ബെല്‍ജിയം സന്ദര്‍ശനവേളയില്‍ നടപടിയെടുക്കണമെന്ന്‌ അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഖ്‌ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.

അഞ്ചാമത്‌ യൂറോ ഇന്ത്യ സമ്മേളനത്തില്‍ പങ്കെടുക്കാനാണ്‌ കമല്‍നാഥ്‌ അടുത്ത വ്യാഴാഴ്ച ബെല്‍ജിയത്തിലെത്തുന്നത്‌. ഈ അവസരത്തിലാണ്‌ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന്‌ സിഖ്സ്‌ ഫോര്‍ ജസ്റ്റിസ്‌ ബെല്‍ജിയം സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നത്‌. ബെല്‍ജിയത്തിന്റെ പ്രത്യേക നിയമപ്രകാരം ലോകത്തിന്റെ ഏതുഭാഗത്തും നടന്ന മനുഷ്യാവകാശധ്വംസനത്തിനുനേരെ ആ രാജ്യത്തിന്‌ നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന്‌ സംഘത്തിന്റെ അഭിഭാഷകന്‍ ഗുര്‍പത്‌വന്ത്‌ സിംഗ്‌ പന്നൂന്‍ അറിയിച്ചു. മന്ത്രിക്കോ മറ്റ്‌ വിശിഷ്ട വ്യക്തികള്‍ക്കോ ഇവിടത്തെ നിയമപ്രകാരം പ്രത്യേക പരിരക്ഷ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by