ഇന്ദ്രിയങ്ങള്‍ ബാഹ്യലോകവുമായി ഇടപെടാനാഗ്രഹിക്കുന്നു. അവയെ നിയന്ത്രിക്കുക; ഉപനിഷത്തിലെ ഋഷിമാര്‍ ചെയ്തതുപോലെ അവയെ അന്തര്മ്മുഖമാക്കുക. ശ്രുതിയിലെ പ്രാര്‍ത്ഥന പറയുന്നതുപോലെ, ‘ഹേ ദേവന്മാരെ, ഞങ്ങള്‍ കാതുകൊണ്ട് ഭദ്രമായതുകേള്ക്കട്ടെ; കണ്ണുകൊണ്ട് ഭദ്രമായത് കാണട്ടെ.’ നല്ലതു കേള്‍ക്കുക, നല്ലതു പറയുക, നല്ലതു കാണുക; ഇന്ദ്രിയങ്ങളെ നല്ലവഴിയില്‍ തിരിക്കുക. അവയെ ആദ്ധ്യാത്മികമാക്കുക.
സദാ നിയന്ത്രണം വിട്ടോടാന്‍ നോക്കുന്ന മനസ്സ് പിന്നെ വരുന്നു. അതിനെ എങ്ങനെ ശാന്തമാക്കാം. പലതരം തൃഷ്ണകളും വികാരങ്ങളും അതിനെ വിഷമിപ്പിക്കുന്നു. ആത്മഭാവം വളര്‍ത്തുക – വികസിതബോധഭാവം അല്പം പുലര്‍ത്തുക. ഈ ചാഞ്ചല്യങ്ങള്‍ മായപോലെ, സ്വപ്നംപോലെ, ആണെന്ന് വിചാരിക്കുക. സ്വയം പറയുക: ‘കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയെ ഭയപ്പെടാതിരിക്കുക. തീരെ നിര്‍ഭയനാവുക.’ അവയെ ആദ്ധ്യാത്മികമാക്കുക. ഈശ്വരസമ്പര്ക്കത്തിന് കൊതിക്കുക. ക്രോധത്തോട്, വഴിയിലെ തടസങ്ങളോട്, ക്രോധിക്കുക – ആളുകളോടല്ല. ഏറ്റവും വലിയ സ്വത്തായ പരമസത്യത്തിനായി കൊതിക്കുക.
പലര്‍ക്കുമിടയില്‍ തെറ്റായ ഒരു ധാരണയുണ്ട്. ചില വിവരമില്ലാത്ത മനഃശാസ്ത്രജ്ഞര്‍ സാധകരോട് പറയുന്നു: ‘നിങ്ങളൊക്കെ വികാരങ്ങളെ അടിച്ചമര്‍ത്തുകയാണ്.’ അതൊന്നുമല്ല നാം ചെയ്യുന്നത്. നാം നമ്മുടെ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും ശക്തി സംഭരിക്കാനാഗ്രഹിക്കുന്നു. ആ ശക്തിയെ ആദ്ധ്യാത്മപഥത്തിലേക്ക് തിരിച്ചുവിടാനാഗ്രഹിക്കുന്നു. ആ ശക്തിയെ ആദ്ധ്യാത്മപഥത്തിലേക്ക് തിരിച്ചുവിടാനാഗ്രഹിക്കുന്നു. ആ ശക്തിയെ അദ്ധ്യാത്മപഥത്തിലേക്ക് തിരിച്ചുവിടാനാഗ്രഹിക്കുന്നു. നാം ഈശ്വരനെ സ്തുതിക്കാനാഗ്രഹിക്കുന്നു. നാം പരമേശ്വരസ്വരൂപം ഭാവന ചെയ്യാനാഗ്രഹിക്കുന്നു. ആദ്ധ്യാത്മിജീവിതത്തില്, കാണാത്തതിനെ കാണുന്നതിനുള്ള കണ്ണും ദിവ്യവാണി കേള്‍ക്കാനുള്ള കാതും ഉണ്ടായി. നിത്യമായ ലീല കണ്ടാനന്ദിക്കത്തക്കവണ്ണം ഒരു കാലം വരുന്നതിനായി നമ്മുടെ ഇന്ദ്രിയങ്ങളെ അന്തര്മുഖങ്ങളാക്കാന് ആഗ്രഹിക്കുന്നു. ഈശ്വരന്റെ കൂടെ കളിക്കാറാവും ഇതൊക്കെ അതിനുള്ള വഴിമാത്രം. നമുക്ക് മുന്നോട്ട് പിന്നെയും പോകേണ്ടതുണ്ട്.
– ശ്രീ യതീശ്വരാനന്ദസ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: