ന്യൂദല്‍ഹി: രാജ്യത്തെ വന്‍കിട തുറമുഖങ്ങളുടെ പട്ടികയില്‍ വിഴിഞ്ഞത്തെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രസര്‍ക്കാരിന് കത്ത് നല്കി. വല്ലാര്‍പാടം പദ്ധതിക്കായി റെയില്‍പാത നിര്‍മ്മിക്കുന്നതിനുള്ള പുതുക്കിയ ചെലവ് കേന്ദ്രം ഇന്ന് അംഗീകരിക്കും.
വന്‍കിട തുറമുഖങ്ങളുടെ പട്ടികയില്‍പ്പെടുത്തേണ്ട തുറമുഖങ്ങളുടെ പേര് നിര്‍ദ്ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. വന്തുറമുഖമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാല്‍ വിഴിഞ്ഞം കേന്ദ്രസര്‍ക്കാരിന്റെ കീഴിലാകും. തുറമുഖ വികസനത്തിന് കേന്ദ്രം നിക്ഷേപം നടത്തണമെന്ന ആവശ്യവും കേന്ദ്രം ഉന്നയിച്ചിട്ടുണ്ട്.
നിലവില്‍ കൊച്ചി തുറമുഖമാണ് കേരളത്തിലെ വന്‍കിട തുറമുഖം. വന്‍കിട തുറമുഖത്തിന് 4000 ഏക്കര്‍ ഭൂമി എങ്കിലും വേണമെന്നാണ് ചട്ടം. എന്നാല്‍ ഇത്രയും സ്ഥലം വിഴിഞ്ഞത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: