കണ്ണൂര്‍: മാനസിക വിഭ്രാന്തി ബാധിച്ചവരെപ്പോലെയാണ് ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണന്റെ ജല്‍പ്പനങ്ങളെന്ന് സി.എം.പി നേതൃയോഗം കുറ്റപ്പെടുത്തി. പാര്‍ട്ടിക്കെതിരേ രാമകൃഷ്ണന് നിരന്തരം നടത്തുന്ന പരാമര്‍ശങ്ങളില്‍ നേതൃയോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
കോണ്‍ഗ്രസ് നേതൃത്വം വിലക്കിയിട്ടും മുന്‍മന്ത്രി എം.വി.രാഘവനെ കൂത്തുപറമ്പിലേയ്ക്ക് പോകാന്‍ പ്രേരിപ്പിച്ചത് കെ.സുധാകരനാണെന്ന രാമകൃഷ്ണന്റെ പരാമര്‍ശത്തിലെ അതൃപ്തി പാര്‍ട്ടി യു.ഡി.എഫ് നേതൃത്വത്തെ അറിയിക്കും. രാമകൃഷ്ണനെ അടിന്തരമായി ചികിത്സിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുന്‍കൈയെടുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
കൂത്തുപറമ്പ് വെടിവയ്പ്പ് സംബന്ധിച്ചു രാമകൃഷ്ണന് വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങളാണ് സി.എം.പിയെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പു മറികടന്ന് എം.വി. രാഘവന് കൂത്തുപറമ്പിലേക്കു പോയതാണ് വെടിവയ്പ്പിന് കാരണമെന്നായിരുന്നു പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: