വാഷിങ്ടണ്‍: 1984ലെ സിക്ക് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥിനെ ബല്‍ജിയത്തില്‍ വിചാരണ ചെയ്യണമെന്ന ആവശ്യവുമായി അമേരിക്കയിലെ സിക്ക് മനുഷ്യാവകാശ സംഘടന രംഗത്ത്.
ബെല്‍ജിയത്തില്‍ അടുത്ത വ്യാഴാഴ്ച നടക്കുന്ന അഞ്ചാമത് യൂറോഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ കമല്‍നാഥിനെ വിചാരണ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ഇത് സംബന്ധിച്ച നിവേദനം സിക്ക് ഫോര്‍ ജസ്റ്റീസ് എന്ന സംഘടന സര്‍ക്കാരിന് നല്കി.
മറ്റു വിദേശരാജ്യങ്ങളില്‍ മനുഷ്യത്വത്തിനെതിരായി നടക്കുന്ന ആക്രമണങ്ങളില്‍ പങ്കുള്ളവരെ ക്രിമിനല്‍ വിചാരണ ചെയ്യുന്നതിന് ബെല്‍ജിയത്തിലെ നിയമം അനുശാസിക്കുന്നുണ്ടെന്ന് സിക്ക് ഫോര്‍ ജസ്റ്റീസ് സംഘടന നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കമല്‍നാഥിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉച്ചകോടി നടക്കുന്ന ലീവെന്നില് ഒക്ടോബര്‍ 13ന് പ്രതിഷേധ റാലി നടത്താനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.
1982ല്‍ ലെബനനിലുണ്ടായ സബ്ര-ഷതില കൂട്ടക്കൊല കേസില്‍ മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ ഇതേ നിയമം അനുസരിച്ച് ബെല്‍ജിയത്തില്‍ വിചാരണ ചെയ്ത സംഭവവും സംഘടന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: