ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഉണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാലു പേര് പോലീസുകാരാണ്. വടക്കന്‍ ബാഗ്ദാദിലെ ഓട്ടോഫിയ ജില്ലയിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. ഇതേത്തുടര്‍ന്ന് പോലീസും പ്രദേശവാസികളും സംഭവസ്ഥലത്ത് എത്തിയതിന് ശേഷമായിരുന്നു രണ്ടാമത്തെ സ്ഫോടനം.
ഇറാഖില്‍ കാലാകാലങ്ങളായി ഭീകരര്‍ ഉപയോഗിക്കുന്ന തന്ത്രമാണ് ബാഗ്ദാദില്‍ അരങ്ങേറിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: