കോട്ടയം: കൊച്ചി ഇന്‍ഫോപാര്‍ക്ക് സിഇഒ നിയമനത്തില്‍ വി.എസ്.അച്യുതാനന്ദന് ക്രമക്കേട് നടത്തിയെന്ന് പി.സി ജോര്‍ജ്. കോട്ടയം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പി.സി. ജോര്‍ജ് ഇക്കാര്യം ആരോപിച്ചത്. ജിജോ ജോസഫിനെ സിഇഒ ആയി നിയമിച്ചതിനെതി രെയാണ് പി.സി. ജോര്‍ജ് രംഗത്ത് വന്നത്.
സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധു ജിജോ ജോസഫിനെ സിഇഒ ആക്കിയത് നിയമവിരുദ്ധമാണ്. ഇതു സംബന്ധിച്ച അഭിമുഖത്തിന്റെയും മറ്റും തെളിവുകള്‍ അദ്ദേഹം മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ വി.എസ് നടത്തിയ ഇടപെടലുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: