തിരുവനന്തപുരം: തടവില്‍ കഴിയവെ ഫോണ്‍ വിളിച്ച സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആര്. ബാലകൃഷ്ണപ്പിള്ളയുടെ തടവ് കാലാവധി നാല് ദിവസം കൂടി നീട്ടി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. തടവിലായിരിക്കെ പിളള ചട്ടം ലംഘിച്ചു ഫോണ്‍ ചെയ്തെന്ന ജയില്‍ വെല്‍ഫെയര്‍ ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. പിള്ളയുടെ ശിക്ഷാ കാലാവധി ജനുവരി രണ്ടിന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ശിക്ഷാ കാലാവധി നാല് ദിവസം കൂടി നീട്ടിയതോടെ അദ്ദേഹത്തിന് ജനുവരി ആറിനെ പുറത്തിറങ്ങാനാവൂ.
കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിള്ള ഒരു മാധ്യമ പ്രവര്‍ത്തകനോട് നടത്തിയ ഫോണ്‍ സംഭാഷണമാണ് നടപടിക്ക് കാരണം. പിള്ളയുടെ ഫോണ്‍ നമ്പറില്‍ നിന്നും നിരവധി കോളുകളാണ് ദിവസവും പോകുന്നതെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: