ലക്നൗ: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരുമായി വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നു. ജഗത്പൂര്‍ നഗരത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. നാലു പേര് സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: