ബ്രസല്‍സ്: പ്രതിരോധ, സുരക്ഷാ രംഗത്തെ പൊളിച്ചെഴുത്തിന് ലിബിയയെ സഹായിക്കാന്‍ തയ്യാറാണെന്ന് നാറ്റോ. നാറ്റോ മേധാവി ആന്‍ഡേഴ്സ് റാസ്മൂസന്‍ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ലിബിയയിലെ പുതിയ ഭരണകൂടം ആവശ്യപ്പെട്ടാല്‍ മാത്രമേ നാറ്റോ ഈ ദൗത്യം ഏറ്റെടുക്കുകയുള്ളൂവെന്നും റാസ്മൂസന്‍ പറഞ്ഞു. ഏകാധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള മാറ്റത്തില്‍ നിരവധി രാജ്യങ്ങളെ സഹായിച്ച അനുഭവസമ്പത്ത് നാറ്റോയ്ക്കുണ്ടെന്നും ആവശ്യമെങ്കില്‍ ഈ പരിചയ സമ്പത്ത് വിവിയോഗിക്കാന് തയ്യാറാണെന്നും റാസ്മൂസന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: