തിരുവനന്തപുരം: തിരുവനന്തപുരത്ത് കരകുളത്ത് രണ്ട് പേര് വെട്ടേറ്റ് മരിച്ചു. ബൈക്കിലെത്തിയ അക്രമിസംഘമാണ് കൊലപാതകം നടത്തിയത്. ബുധനാഴ്ച രാത്രയാണ് സംഭവം. ഗുണ്ടാ ആക്രമണമാണെന്ന് കരുതുന്നു. പേരൂര്‍ക്കട സ്വദേശി പ്രവീണ്‍, കൊക്കോടി സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഇരുവരും കൊട്ടേഷന്‍ സംഘങ്ങളാണെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: