ക്വറ്റ: വടക്ക് – പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ക്വറ്റയില്‍ ആയുധധാരികളായ അക്രമിസംഘം 13 പേരെ വെടിവെച്ച് കൊലപ്പെടുത്തി. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഷിയാ മുസ്ലീം വിഭാഗത്തില്‍ പെട്ടവരാണ് ആക്രമണത്തിന് ഇരയായത്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ ബസില്‍ യാത്ര ചെയ്തവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കര്‍-ഇ-ജാഗ് വി എന്ന സംഘടന ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: