കൊച്ചി: വിശ്വഹിന്ദുപരിഷത്ത് അന്തര്‍ദ്ദേശീയ പ്രതിനിധി സമ്മേളനം ഡിസംബര്‍ 16, 17, 18 തീയതികളില്‍ എറണാകുളത്ത് നടക്കും. കേരളത്തില്‍ ഇദംപ്രഥമമായി നടക്കുന്ന അന്തര്‍ദ്ദേശീയ പ്രതിനിധി സമ്മേളനത്തില്‍ വിശ്വഹിന്ദുപരിഷത്ത് അന്തര്‍ദ്ദേശീയ പ്രസിഡന്റ് അശോക് സിംഗാള്‍, അന്തര്‍ദ്ദേശീയ സെക്രട്ടറി ജനറല്‍ ഡോ. പ്രവീണ്‍ഭായി തൊഗാഡിയ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
ഭാരതത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിശ്വഹിന്ദുപരിഷത്തിന്റെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സംഘടനാ സെക്രട്ടറി, കേന്ദ്ര ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍, ബജ്റംഗദള്‍, മാതൃശക്തി, ദുര്‍ഗാവാഹിനി, ഗോരക്ഷ, ധര്‍മപ്രസാര്‍, സേവ, മഠമന്ദിര്‍, പ്രചാര്‍, വിശേഷ് സമ്പര്‍ക്ക്, വിദേശസമ്പര്ക്ക് തുടങ്ങിയ വിഭാഗങ്ങളുടെ കേന്ദ്രീയ കാര്യകര്‍ത്താക്കള്‍ എന്നിവരും ഈ സമ്മേളനത്തില്‍ ആദ്യാവസാനം പങ്കെടുക്കും. അന്തര്‍ദ്ദേശീയ പ്രതിനിധിസമ്മേളനത്തിനോടനുബന്ധിച്ച് ഡിസംബര്‍ 17 ന് വൈകിട്ട് 5 ന് എറണാകുളത്ത് പൊതുസമ്മേളനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: