Categories: Vicharam

വിദ്യാരംഭത്തില്‍ വിഷം കലര്‍ത്തുന്നവരോട്‌

Published by

ഹൈഹൈന്ദവ-ഭാരതീയ ജീവിതപദ്ധതിയുടെ ഭാഗമായ വിദ്യാരംഭവും എഴുത്തിനിരുത്തും ക്രിസ്ത്യന്‍ പള്ളികള്‍ ഏറ്റെടുത്തിരിക്കുന്നു. ക്രൈസ്തവ ദൈവ ശാസ്ത്രത്തിന്റെ ഭാരതീയ വല്‍ക്കരണത്തിലൂടെഹൈന്ദവ സാഹോദര്യത്തിനായി ക്രൈസ്തവ സമൂഹം നല്‍കുന്ന സേവനമായി ഇത്‌ ചിത്രീകരിക്കപ്പെടുന്നു. ഈ പ്രചാരണത്തിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ ക്രൈസ്തവര്‍ തന്നെ എഴുതിയിട്ടുള്ള അവരുടെ ചരിത്രം പരിശോധിച്ചാല്‍ മതിയാകും. യഥാര്‍ത്ഥത്തില്‍ സാംസ്കാരിക ആക്രമണത്തിന്റെ ഭാഗമാണ്‌ ഈ പുതിയ പുറപ്പാട്‌. ഇതില്‍ ഉത്സാഹത്തോടെ പങ്കെടുക്കുന്ന നിഷ്കളങ്കരായ കേരളീയ ഹൈന്ദവ സമൂഹവും സാംസ്കാരിക സാമുദായിക നേതാക്കളും നൂറുകണക്കിന്‌ കുഞ്ഞുങ്ങളുടെ മനസ്സിലെ ഹരിയേയും ശ്രീയേയും ഗണപതിയേയും നമിച്ചുകൊണ്ട്‌ വളരേണ്ട ഒരു മഹാപൈതൃകത്തിന്റെ ചിഹ്നങ്ങളും അടയാളങ്ങളും അടങ്ങിയ ചിത്രം മാച്ചുകളയുകയാണ്‌.

ഈ പദ്ധതിക്ക്‌ ഏറെ പഴക്കമുണ്ട്‌. പോപ്പ്‌ ഗ്രിഗോറി (എഡി 540-604) ഇംഗ്ലണ്ടിനെ മതംമാറ്റാന്‍ നിയോഗിച്ച നാല്‍പ്പത്‌ അംഗ സുവിശേഷകര്‍ക്കുവേണ്ടി എഡി 601 ല്‍ ലണ്ടനിലെ ആദ്യത്തെ ബിഷപ്പായിരുന്ന വിശുദ്ധ മിലറ്റസിന്‌ അയച്ച കത്ത്‌ കത്തോലിക്കാ സഭയുടെ സാംസ്കാരിക അധിനിവേശ പദ്ധതികളുടെ അടിസ്ഥാന രേഖയാണ്‌. ഇംഗ്ലണ്ടിലെ ആഗ്ലോ-സാക്സണ്‍ ജനവിഭാഗങ്ങളെ സാംസ്കാരികമായി കീഴടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ്‌ ആ കത്ത്‌. കത്തില്‍ മിലറ്റസിന്‌ നല്‍കുന്ന പ്രമുഖ നിര്‍ദ്ദേശങ്ങള്‍ ഇതാണ്‌. തദ്ദേശീയ വാസ്തുശില്‍പ്പ രീതിയിലുള്ള പൗരാണിക മതക്കാരുടെ ഇംഗ്ലണ്ടിലെ മഹാക്ഷേത്രങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്‌ അവരുടെ ദൈവങ്ങളെ നശിപ്പിക്കുക. രാജ്യം നിലനിര്‍ത്തുക, പൗരാണിക ദൈവങ്ങളെ ഒഴിവാക്കുക. പൗരാണിക മതക്കാര്‍ നടത്തിവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ തുടര്‍ന്നുകൊണ്ട്‌ ശാന്തമായി, ശ്രദ്ധയോടെ ക്രമാനുഗതമായി ക്രിസ്തുവിനെ ആരാധനയുടെ കേന്ദ്ര സ്ഥാനത്തേയ്‌ക്ക്‌ കൊണ്ടുവരിക. ഇംഗ്ലണ്ടിലെ ജനം അവരുടെ മതം ഇല്ലാതാകുന്നത്‌ പ്രത്യക്ഷത്തില്‍ അറിയാനിടവരരുത്‌. അതിനായി അവരുടെ ദൈവങ്ങളേയും പുരോഹിതരേയും സഭയുടെ കീഴില്‍ വിശുദ്ധരായി പ്രഖ്യാപിക്കുക. പൗരാണിക മതക്കാരുടെ ദൈവമായിരുന്ന ബ്രിജിഡ്‌ അങ്ങനെ പെട്ടെന്ന്‌ ക്രൈസ്തവ വിശുദ്ധനായി. വിശുദ്ധിയോടെ പൗരാണിക മതക്കാര്‍ ക്ഷേത്രാചാരങ്ങള്‍ക്കായി സംരക്ഷിച്ചിരുന്ന ക്ഷേത്ര കിണറുകള്‍ വിശുദ്ധന്മാരുടെ പേരിലാക്കി.

ക്രിസ്തുമതത്തില്‍ സാംസ്കാരിക അധിനിവേശ ചരിത്രം സെന്റ്‌ ഗ്രിഗോറിയില്‍നിന്നല്ല തുടങ്ങുന്നത്‌. ബിസി 217 ല്‍ കാര്‍ത്തേജിനിയസിനോട്‌ തോറ്റ്‌ ആത്മവീര്യം നഷ്ടപ്പെട്ട റോമക്കാരെ ഊര്‍ജസ്വലരാക്കാനും അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും റോമ ചക്രവര്‍ത്തി തുടങ്ങിയ ഉത്സവമാണ്‌ സാറ്റേണാലിയ (ടമ്ൃ‍ി‍മഹശമ). അക്കാലത്ത്‌ ഡിസംബര്‍ 17 മുതല്‍ 23 വരെ നടന്നുവന്ന ഉത്സവം റോമന്‍ ദൈവമായ സാറ്റേണിനെ ആരാധിക്കുന്നതാണ്‌. റോമന്‍ ദൈവങ്ങളായ യുറാനസിന്റെയും ഗയ(ഏമശമ) യുടേയും പുത്രനും ജൂപ്പിറ്ററിന്റെ അച്ഛനുമാണ്‌ സാറ്റേണ്‍. മതംമാറിയ റോമ ചക്രവര്‍ത്തി എഡി 336 ല്‍ ക്രിസ്തുമസ്‌ സാറ്റേണാലിയ ആക്കുകയായിരുന്നു. വടക്കന്‍ യൂറോപ്പിലെ പൗരാണിക ഉത്സവമായിരുന്നു യൂലെ (ഥൗഹല). ഡിസംബര്‍ 25 ന്‌ പരമ്പരാഗതമായി നടന്നുവന്നിരുന്ന വടക്കന്‍ യൂറോപ്പ്‌ മതം മാറിയപ്പോള്‍ ക്രിസ്തുമസിന്റെ ഭാഗമാക്കി. ക്രിസ്തുവുമായി ഡിസംബറിന്‌ യാതൊരു ബന്ധവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ നിരവധി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ക്രിസ്തുമസ്‌ ആഘോഷിക്കുന്നതില്‍നിന്ന്‌ ഇപ്പോഴും വിട്ടുനില്‍ക്കുന്നു. പൗരാണിക മതക്കാര്‍ പരമ്പരാഗതമായി ആഘോഷിച്ചിരുന്ന പിതൃക്കളുടെ ദിനം ‘ആള്‍ സെയിന്റ്സ്‌ ഡെ’ ആയി. പൗരാണിക ജര്‍മാനിക്‌ മതക്കാരുടെ ഈയോസ്തര്‍ ദേവിയുടെ പിറന്നാള്‍ ഉത്സവമായിരുന്ന ഈയോസ്തര്‍ ആണ്‌ മതം മാറി ഈസ്റ്റര്‍ ആയത്‌. ഓരോ ജനവിഭാഗത്തേയും മതംമാറ്റാന്‍ സംഘടിതമായി നിലനിര്‍ത്തിയിരുന്ന അവരുടെ ദൈവങ്ങളെ ഒഴിവാക്കി വര്‍ണശബളങ്ങളായ അവരുടെ ഉത്സവങ്ങളും അതിനുവേണ്ടുന്ന ബാഹ്യമായ ചമയങ്ങളും അലങ്കാരങ്ങളും ഏറ്റെടുത്ത്‌ ക്രിസ്തുവില്‍ സന്നിവേശിപ്പിച്ചു. ഭാരതത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ഇല്ലാതാക്കിയ ദൈവങ്ങള്‍ നിരവധിയാണ്‌. ഭാരതത്തിലെ ശാക്തേയ ആരാധനയുടെ പ്രഭവ കേന്ദ്രമായിരുന്ന മേഘാലയയിലെ ഗോത്രവര്‍ഗസമൂഹം ഭൂരിഭാഗവും മതംമാറി ക്രിസ്ത്യാനികളായി. മതംമാറിയ ആദ്യത്തെ തലമുറയില്‍പ്പെട്ടവരെ സംതൃപ്തിപ്പെടുത്താന്‍ ശാക്തേയ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ ഭാഗമായ കെട്ടുകാഴ്ചകള്‍ പള്ളിയുടെ നേതൃത്വത്തില്‍ ഇപ്പോഴും കെട്ടി ഒരുക്കുന്നുണ്ട്‌. മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളില്‍ ഒരുക്കുന്ന കെട്ടുകാഴ്ചകളുടെ സമാനരൂപമാണ്‌ നാലായിരത്തിലധികം കി.മീ. ദൂരെ മേഘാലയത്തിലെ ഗോത്രവര്‍ഗക്കാര്‍ കെട്ടി ഒരുക്കുന്നത്‌. ഇപ്പോള്‍ ദേവീദേവന്മാരുടെ സ്ഥാനത്ത്‌ കുരിശും യേശുവും ആണ്‌ കെട്ടുകാഴ്ചയില്‍. ഈ ഒത്തുതീര്‍പ്പുകള്‍ക്ക്‌ നില്‍ക്കാന്‍ സാവകാശമില്ലാത്ത ത്രിപുരയിലെ അമേരിക്കന്‍ ബാപ്പിസ്റ്റുകള്‍ പിന്തുണയ്‌ക്കുന്ന ചഘഎഠ എന്ന ക്രിസ്ത്യന്‍ തീവ്രവാദി സംഘടന കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സരസ്വതി പൂജയും ദുര്‍ഗാപൂജയും നടത്തരുതെന്ന്‌ ഗോത്രവര്‍ഗക്കാര്‍ക്ക്‌ അന്ത്യശാസനം നല്‍കിവരുന്നു.

ഏഷ്യയ്‌ക്കും ഇന്ത്യയ്‌ക്കും വേണ്ടി കത്തോലിക്ക സഭ വലിയ പരീക്ഷണങ്ങള്‍ നടത്തിവരുന്നു. ക്രോസ്‌ കള്‍ച്ചറല്‍ കമ്മ്യൂണിക്കേഷന്‍ എക്സിപിരിമെന്റിന്റെ ഭാഗമായ കത്തോലിക്ക ആശുപത്രി പദ്ധതിയാണ്‌ അതിലൊന്ന്‌. സീതാറാം ഗോയലിന്റെ ‘കാത്തലിക്‌ ആശ്രമം’ എന്ന പുസ്തകത്തില്‍ 108 ക്രിസ്ത്യന്‍ ആശ്രമങ്ങള്‍ ഇന്ത്യയിലും നാലെണ്ണം നേപ്പാളിലും എട്ട്‌ എണ്ണം ശ്രീലങ്കയിലും പ്രവര്‍ത്തിക്കുന്നതായി വിശദീകരിക്കുന്നുണ്ട്‌. ക്ഷേത്ര മാതൃകയില്‍ പള്ളി പണിത്‌ കത്തോലിക്കാ പുരോഹിതരെ സ്വാമിയെന്നും പള്ളിയെ ആശ്രമമെന്നും വിളിച്ച്‌ ആരതിയും പൂജയും നടത്തി പ്രസാദം നല്‍കുന്ന ഈ പള്ളി ആശ്രമങ്ങള്‍ ക്രിസ്തുവിലേയ്‌ക്ക്‌ ഭാരതത്തെ എത്തിക്കാനുള്ള നൂതന വഴികള്‍ തേടുകയാണ്‌.

ഇതിന്റെ ഭാഗമാണ്‌ കറുത്ത വസ്ത്രവും ഇരുമുടിക്കെട്ടുമായി വ്രതം എടുത്ത്‌ തമിഴ്‌ ഗ്രാമീണര്‍ വേളാങ്കണ്ണിയ്‌ക്ക്‌ പോകുന്നത്‌. ആന്ധ്രപ്രദേശിലെ പള്ളികളിലും വ്രതം എടുത്ത്‌ തീര്‍ത്ഥാടനം നടത്തുന്നു. ആദിവാസി സമൂഹം പൗര്‍ണമി ദിവസങ്ങളില്‍ മലദൈവങ്ങള്‍ക്കായി നടത്തിയിരുന്ന പൂജകളുടെ ചുവടുപിടിച്ച്‌ കുരിശുമായി ഗിരിവലം എന്ന ചടങ്ങും പള്ളി സംഘടിപ്പിച്ചിരിക്കുന്നു.

ഹിന്ദു ഉത്സവമായ പൊങ്കാല തമിഴ്‌നാട്ടിലെ പള്ളികള്‍ ആരംഭിച്ചിട്ട്‌ അധികകാലമായില്ല. ഇപ്പോള്‍ പൊങ്കാല തമിഴ്‌ ഉത്സവമാണ്‌. ഹിന്ദു ഉത്സവമല്ലെന്ന്‌ സ്ഥാപിച്ചെടുക്കാന്‍ വാദഗതികള്‍ നിരത്തുകയാണ്‌. തമിഴ്‌ ഉത്സവമായതിനാല്‍ പൊങ്കാല മതേതര ഉത്സവമാണെന്നും എല്ലാ തമിഴരും ഹിന്ദുക്കളല്ലാത്തതിനാല്‍ ഹിന്ദുക്കള്‍ പുണ്യദിനമായി കരുതുന്ന ചിത്തിരമാസം ഒന്നാംതീയതിയില്‍നിന്ന്‌ പുതുവര്‍ഷവും പൊങ്കലും മാറ്റണമെന്ന പള്ളിയുടെ ആവശ്യം അംഗീകരിച്ച്‌ 2008 ഫെബ്രുവരിയില്‍ കരുണാനിധി സര്‍ക്കാര്‍ ഉത്തരവിറക്കി. 2008 ഏപ്രില്‍ 14 ന്‌ നൂറ്റാണ്ടുകളായി തമിഴ്‌നാട്ടിലെ മഹാക്ഷേത്രങ്ങളില്‍ നടത്തിവന്നിരുന്ന പൊങ്കാല പൂജകളും പുതുവര്‍ഷപ്പിറവി പൂജകളും ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ ഇല്ലാതാക്കി. 2003 ഒക്ടോബറിലാണ്‌ തിരുവനന്തപുരം സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്സ്‌ സിറിയന്‍ കത്തീഡ്രലില്‍ വിജയദശമിദിനത്തില്‍ വിദ്യാരംഭം വന്‍ പ്രചാരണത്തോടെ ക്രൈസ്തവ സഭ ഔദ്യോഗികമായി ആരംഭിച്ചത്‌. 2004 വിജയദശമിയോടനുബന്ധിച്ച്‌ വിദ്യാരംഭം നടത്തുമ്പോള്‍ പള്ളി ഏറ്റെടുക്കുന്നത്‌ മലയാളി പാരമ്പര്യമാണ്‌, ഹൈന്ദവ പാരമ്പര്യമല്ലെന്ന്‌ പ്രഖ്യാപിച്ചു.

വേദകാലഘട്ടത്തോളം പഴക്കമുണ്ട്‌ ദുര്‍ഗ്ഗാ പൂജയ്‌ക്ക്‌. എല്ലാവര്‍ഷവും ദുര്‍ഗ്ഗ മക്കളായ സരസ്വതിയും ലക്ഷ്മിയും ഗണേശനും കാര്‍ത്തികേയനുമൊപ്പം വിജയദശമി ഉത്സവത്തിലെ അവസാന നാളുകളില്‍ സന്തോഷവും ഐശ്വര്യവും വാരിവിതറി എല്ലാ വീടുകളിലുമെത്തുമെന്നാണ്‌ ഭാരതത്തിലെങ്ങുമുള്ള ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്‌. കാശ്മീരില്‍ വൈഷ്ണവ ദേവിയായും കാമരൂപില്‍ കാമഖ്യായായും രാജസ്ഥാനില്‍ ഭവാനിയായും ഗുജറാത്തില്‍ വിമലയായും മിഥിലയില്‍ ഉമയായും ആരാധിച്ചുവരുന്ന ദുര്‍ഗ്ഗ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ ഭാരതമാതാവായി. അതുകൊണ്ട്‌ തന്നെ നിരവധി തവണ ബ്രിട്ടീഷുകാര്‍ ദുര്‍ഗ്ഗാപൂജകള്‍ നിരോധിച്ചു. 1906 ല്‍ ശ്രീ അരവിന്ദന്‍ ആയുധപൂജകള്‍ക്ക്‌ നേതൃത്വം നല്‍കിക്കൊണ്ട്‌ ദുര്‍ഗ്ഗയെ ഭാരതമാതാവിലേയ്‌ക്ക്‌ സന്നിവേശിപ്പിച്ചു. ആ ദുര്‍ഗ്ഗയെ പാര്‍ശ്വവല്‍ക്കരിക്കുന്നത്‌ ഒരുതരം ആക്രമണമാണ്‌. വിജയദശമി ദിനത്തില്‍ ദുര്‍ഗ്ഗയില്‍ നിന്നും സരസ്വതിയില്‍നിന്നും ഹൈന്ദവ ജീവിതത്തിന്റെ പ്രധാനപ്പെട്ട ആചാരങ്ങളിലൊന്ന്‌ വേര്‍പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. 2009 ജൂണ്‍ 15 ന്‌ മുംബൈയില്‍ ഇന്റര്‍ ഫെയ്ത്‌ ഡയലോഗില്‍ പങ്കെടുത്തുകൊണ്ട്‌ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി വത്തിക്കാന്‍ പ്രതിനിധി കര്‍ദ്ദിനാള്‍ ജെയിന്‍ ലൂയിസിനോട്‌ ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടത്‌ ഹൈന്ദവ മൂല്യബന്ധങ്ങളായ വാക്കുകളും പ്രയോഗങ്ങളും ആചാരാനുഷ്ഠാനങ്ങളും സാമാന്യജനങ്ങളെ കബളിപ്പിക്കാനായി ക്രൈസ്തവസഭ ഉപയോഗിക്കുന്നത്‌ അടിയന്തരമായി നിര്‍ത്തണമെന്നാണ്‌.

സനാതന സംസ്ക്കാരത്തിന്റെ ജീവസ്രോതസ്സുകളാണ്‌ ഉത്സവങ്ങളും അതിനോടനുബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങളും. അവ അന്യംനിന്ന്‌ പോകാതിരിക്കാന്‍ അവയ്‌ക്ക്‌ പ്രേരകമായ വിശുദ്ധ സങ്കല്‍പ്പങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്‌. അതിലൊരു സങ്കല്‍പ്പമാണ്‌ ദുര്‍ഗ്ഗയും മക്കളും വീടുകളിലെത്തുമെന്നത്‌, ആ പുണ്യദിനങ്ങളില്‍ അറിവിന്റെ ആദ്യാക്ഷരം ഹരിയേയും ശ്രീയേയും ഗണപതിയേയും നമിച്ചുകൊണ്ട്‌ തുടങ്ങുകയെന്നത്‌. ആ സങ്കല്‍പ്പങ്ങളെ പുച്ഛിച്ചുദുഷ്ടലാക്കോടെയാണ്‌ കച്ചവടതാല്‍പ്പര്യവും അഹൈന്ദവവല്‍ക്കരണവും നടപ്പിലാക്കുന്നത്‌.

മനോമോഹന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by