തിരുവനന്തപുരം: വാളകത്ത് ആക്രമിക്കപ്പെട്ട സ്കൂള്‍ അധ്യാപകനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയേക്കും. മൊഴികളിലെ വൈരുദ്ധ്യത്തെ തുടര്‍ന്നാണ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൗരവമായി ആലോചിക്കുന്നത്. ഇതിനായി അധ്യാപകന് ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്ന മുറയ്ക്ക് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കും.
നിലമേല്‍, വാളകം മൊബെയില്‍ ടവറുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പ്രധാനമായും പുരോഗമിക്കുന്നത്. അക്രമം നടന്ന ദിവസത്തെ ഈ ടവറിന് കീഴിലുള്ള മൂന്ന് നമ്പറുകളുടെ ഉടമകളും നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: