ഖാര്തും: 45 യാത്രക്കാരുമായി പോയ സുഡാന് യാത്രാവിമാനം ഖാര്‍ത്തും വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ച് ഇറക്കിയത്.
സുഡാന് തലസ്ഥാനമായ ഖാര്‍തുമില്‍ നിന്ന് മലാകാലിലേക്ക് പോയകുഫോക്കര് 50 വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി ഇറങ്ങാന്‍ വിമാനത്താവള അധികൃതര്‍ റെണ്ടവേയില് എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: