ഇടുക്കി: മുല്ലപ്പെരിയാരില്‍ കേന്ദ്രസംഘം രണ്ടാംഘട്ട പരിശോധന ഇന്ന് തുടങ്ങും. പൂനെ സെന്റര്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന് അധികൃതരാണ് പരിശോധന നടത്തുക. അണക്കെട്ടിന്റെ ആഴം അളക്കുന്നതിനും എത്രമാത്രം ചെളി അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് കണ്ടെത്താനുമാണ് പരിശോധന. ഇതിനായി പ്രത്യേക ഉപകരണവും അണക്കെട്ടിലെത്തി ച്ചിട്ടുണ്ട്. തമിഴ്നാട് വാട്ടര്‍ഷെഡ് മാനേജ്മെന്റ് പ്രൊജക്ടിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുക. ജലാശയത്തില്‍ ശബ്ദ തരംഗങ്ങള്‍ കടത്തിവിട്ടു കെണ്ടാണ് അണക്കെട്ടിന്റെ ആഴം അളക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: