പള്ളിക്കത്തോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത വേദിയിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ബലപ്രയോഗം. ആനിക്കാട് ഗവ.യുപി സ്കൂളിണ്റ്റെ ശതാബ്ദിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. പഞ്ചായത്തിലെ കവുങ്ങുംപാലത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാം പൊതുജനാരോഗ്യത്തിന് ഹാനികരമായിട്ടും അടച്ചുപൂട്ടാത്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാര്‍ച്ച് നടത്തിയത്. പന്നിഫാമിനെതിരെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാസങ്ങളായി സമരം നടത്തിവരികയായിരുന്നു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് വേദിക്കരുകിലെത്തിയപ്പോള്ത്തന്നെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.സുരേഷ് കുമാറിണ്റ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമരക്കാരെ തടയുകയായിരുന്നു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് വാഹനത്തില്‍ കയറ്റിയത്. ബിജെപി ഭാരവാഹികളായ എം.എ.അജയകുമാര്‍, എസ്.ദിലീപ്, സലിം ആന്‍ഡ്രൂസ്, ആല്ബിന് തങ്കച്ചന്, സോമശേഖരന്‍, ശ്രീജിത്ത്, അനു, അരവിന്ദ്, ശരത് തുങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: