Categories: Ernakulam

ശാരദാ പ്രതിഷ്ഠാ ശതാബ്ദി

Published by

കാലടി: അറിവില്ലായ്മയില്‍ നിന്നുള്ള മോചനമാണ്‌ സാമൂഹിക പുരോഗതിക്ക്‌ വേണ്ടത്‌ എന്ന ദര്‍ശനമാണ്‌ ശിവഗിരിയിലെ ശാരദാപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവന്‍ ലക്ഷ്യമാക്കിയതെന്ന്‌ ശിവഗിരി ഗുരുധര്‍മ്മ പ്രചാരണസഭാ രജിസ്ട്രാര്‍ എം.വി. മനോഹരന്‍ പറഞ്ഞു. കാലടി എസ്‌എന്‍ഡിപി ലൈബ്രറിയില്‍ ശാരദാ പ്രതിഷ്ഠാ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അനാചാരങ്ങളുടെ ചങ്ങലക്കെട്ടുകളെ വിദ്യകൊണ്ട്‌ പൊട്ടിച്ചെറിഞ്ഞ്‌ അധഃസ്ഥിത സമൂഹത്തെ സ്വതന്ത്രരാക്കുവാനാണ്‌ ഗുരുദേവന്‍ ശ്രമിച്ചതെന്നും അറിവിന്റെ മാര്‍ഗ്ഗത്തിലൂടെ മാത്രമേ സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ പ്രതികരിക്കാനാവൂ എന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ശ്രീനാരായണ എംപ്ലോയീസ്‌ ഫോറം മേഖലാ കണ്‍വീനര്‍ എം.വി. ജയപ്രകാശ്‌ യോഗത്തില്‍ അധ്യക്ഷനായിരുന്നു. പി.ഐ. നാദിര്‍ഷ, ടി.ജി. സുകുമാരന്‍, ഗിരീഷ്‌ വര്‍മ്മ, കെ.എസ്‌. രഞ്ജിത്ത്‌, കെ.ആര്‍. പിള്ള, കെ.വി. കുമാരന്‍, ഇ.വി. ചന്ദ്രബോസ്‌, കെ.എ. സദാനന്ദന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by