കാലടി: വെള്ളാരപ്പിള്ളി വാര്യാട്ട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ഇന്ന് ആഘോഷിക്കും. രാവിലെ 4.30ന് നിര്‍മ്മാല്യദര്‍ശനം, തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍, അഭിഷേകങ്ങള്‍, 8.15 മുതല്‍ വെള്ളനിവേദ്യ പ്രസാദവിതരണം, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 6.30ന് വിശേഷാല്‍ ദീപാരാധന. ഈ വര്‍ഷത്തെ ഷഷ്ഠി കലണ്ടര്‍ പ്രകാശനം രാവിലെ എട്ടിന് വെണ്മണി വിഷ്ണു നമ്പൂതിരിപ്പാട് നിര്‍വ്വഹിക്കും. ക്ഷേത്രത്തില്‍ ഷഷ്ഠിദിനത്തില്‍ സര്വ്വൈശ്വര്യപ്രദമായ കാണിയ്ക്കപ്പറ വഴിപാടിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു.
4, 5, 6 തീയതികളില്‍ നവരാത്രി ആഘോഷം നടക്കും. നാലിന് പൂജവെപ്പ്, 5ന് ആയുധപൂജ, 6ന് വിദ്യാരംഭം, വിദ്യാരംഭത്തിന് ശേഷം പ്രഭാതഭക്ഷണം തുടര്‍ന്ന് വിവിധ കലാമത്സരങ്ങള്‍. കയ്യക്ഷരമത്സരം, വായനാമത്സരം, അമ്മയും കുട്ടിയും പാരസ്പര്യം എന്നീ ഇനങ്ങളിലാണ് മത്സരം നടത്തുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം സമ്മാനദാനം. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്രത്തില്‍ പേര് അറിയിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 9946654673 എന്ന നമ്പറില്‍ ബന്ധപ്പെടണം.
തൃപ്പൂണിത്തുറ: പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ആരംഭിച്ചു. വിശേഷാല്‍ പൂജകള്‍ക്ക് പുറമെ പന്തീരായിരം പുഷ്പാഞ്ജലിയും മുറജപം എന്നിവയും ഉണ്ടായിരിക്കും. കൂടാതെ സാരസ്വതഘൃതം ജപിച്ച് ഭക്തജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം സെക്രട്ടറി അറിയിച്ചു.
തൃപ്പൂണിത്തുറ അഗസ്ത്യാശ്രമത്തില്‍ നവരാത്രിയോടനുബന്ധിച്ച് 5ന് സംഗീതോത്സവം രാവിലെ 9 മുതല്‍ ഉണ്ടായിരിക്കും. താല്പര്യമുള്ളവര് അന്നേദിവസം രാവിലെ തന്നെ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മാനേജര്‍ അറിയിച്ചു.
കോതമംഗലം: വാരപ്പെട്ടി മുടനാട്ടുകാവില് സരസ്വതീ പൂജയും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ആരംഭിച്ചു. യജ്ഞാചാര്യന്‍ മുണ്ടാരപ്പിള്ളി മഹേശ്വരന് നമ്പൂതിരിയാണ് ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തുക. ഇതിനോടനുബന്ധിച്ച് പ്രത്യേക വഴിപാടുകള്‍, ദീപാരാധന, നൃത്തനൃത്യങ്ങള്‍ എന്നിവ എല്ലാ ദിവസവും നടക്കും. 4ന് വൈകിട്ട് പൂജവയ്പും തുടര്‍ന്ന് സരസ്വതിപൂജയും, 6ന് പൂജയെടുപ്പും വിദ്യാരംഭവും പ്രസാദ ഊട്ടം നടക്കും.
ആലുവ: ദേശം തലക്കൊള്ളി ചെറിയത്ത് ക്ഷേത്രത്തില്‍ സ്വാതിസംഗീതവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 5ന് സംഗീതോത്സവം നടക്കും. രാവിലെ 8ന് പുല്ലാങ്കുഴല്‍ വിദഗ്ധന്‍ പരമേശ്വരന് മൂഴിക്കുളം ഉദ്ഘാടനം ചെയ്യും. കവി എന്‍.കെ.ദേശം, എസ്.കൃഷ്ണന്‍കുട്ടി, സ്വാതി സംഗീതാധ്യാപകന് എളവൂര്‍ ശെല്‍വരാജ് എന്നിവര്‍ പങ്കെടുക്കും.
ആലുവ: കുന്നത്തേരി ചേലക്കാട്ട് ഭുവനേശ്വരിക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചു. ഒക്ടോബര്‍ 6 വരെ നവരാത്രി ദിവസങ്ങളില്‍ വിശേഷാല്‍ പൂജകളും അര്‍ച്ചനകളും, ദേവീസ്ത്രോത്ര പാരായണങ്ങളും ഉണ്ടാകും. ഒക്ടോബര്‍ 6ന് പൂജയെടുപ്പും വിദ്യാരംഭവും തുടര്‍ന്ന് ഉളിയന്നൂര്‍ ശ്രീരാമന് നമ്പൂതിരിയുടെ അദ്ധ്യാത്മിക പ്രഭാഷണവും വിജയദശമി ദിനത്തില്‍ വിദ്യാഗോപാലമന്ത്രാര്‍ച്ചനയും ഔഷധ സേവയും ഉണ്ടാകും.
ആലുവ: തായിക്കാട്ടുകര എസ്എന്‍ഡിപി ശാഖയുടെ എസ്എന്‍ പുരത്തുള്ളശാദദാദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഒക്ടോബര്‍ 4ന് തുടക്കമാവും. പൂജവയ്പ്, ആചാര്യ ഹരിദാസ്, അന്നമനട അവതരിപ്പിക്കുന്ന പ്രഭാഷണം, ഭജന, ഭക്തിഗാനങ്ങള്‍, സര്‍വൈശ്വര്യപൂജ, എളവൂര്‍ അനിലിന്റെ ചാക്യാര്‍കൂത്ത്, പൂജയെടുപ്പ്, വിദ്യാഗോപാലമന്ത്രാര്‍ച്ചന എന്നിവയാണ് പ്രധാനപരിപാടികള്‍.
മരട്: കൊട്ടാരം ഭഗവതിക്ഷേത്രത്തിലെ നവരാത്ര ആഘോഷങ്ങളും പ്രതിഷ്ഠാദിനവും ഒക്ടോബര്‍ 4 മുതല്‍ 6 വരെയും, 24ന് തിങ്കളാഴ്ചയും നടക്കും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരം ദീപാരാധനക്കുശേഷം പൂജവെയ്പ്പ് നടക്കും. 5ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം വരെ സംഗീതാര്‍ച്ചന അരങ്ങേറും. പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞന് ഡോ.ശീവല്സന് ജെ.മേനോന് ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് പഞ്ചരത്നകീര്‍ത്തനാലാപനത്തോടെ സംഗീതാര്‍ച്ചന, വൈകിട്ട് 6.30ന് മാര്‍ഗി മധു അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് എന്നിവയും നടക്കും.
ഒക്ടോബര്‍ 6ന് വ്യാഴാഴ്ച രാവിലെ 9നും 10നും മദ്ധ്യേ പൂജയെടുപ്പ്, തുടര്‍ന്ന് വിദ്യാരംഭം എന്നിവയോടെ നവരാത്രി ആഘോഷങ്ങള്‍ സമാപിക്കും.
23, 24 തീയതികളിലാണ് പ്രതിഷ്ഠാദിനം. 23ന് ഞായറാഴ്ച 25 കലശം, തുടര്‍ന്ന് ഉച്ചപൂജ, ശ്രീഭൂതൂബലി, വൈകിട്ട് നിറമാല രാത്രി 8 മുതല്‍ വിളക്കിനെഴുന്നള്ളിപ്പ്, പാണ്ടിമേളം എന്നിവയും ഉണ്ടാവും.
ആലുവ: ആലുവ ചീരക്കട ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ വിജയദശമി മഹോത്സവം 4 മുതല്‍ 6 വരെ നടക്കും. 4ന് വൈകിട്ട് 7ന് പൂജവയ്പ്, 5ന് മഹാനവമി ദിനത്തില്‍ വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, പ്രസാദവിതരണം, 6ന് വിജയദശമി ദിനത്തില്‍ രാവിലെ 7ന് വിദ്യാരംഭം കുറിക്കല്‍, 7.30ന് പുസ്തകവിതരണം, 8.30ന് സമൂഹശ്രീവിദ്യാപൂജ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: