Categories: World

കാശ്മീരിലെ ഭീകരവാദത്തെ പാക്കിസ്ഥാന്‍ സഹായിക്കുന്നത്‌ തെറ്റ്‌: യുഎസ്‌

Published by

വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരായി കാശ്മീരില്‍ ഭീകരവാദികളെ പാക്കിസ്ഥാന്‍ ഉപയോഗിച്ചതായി അമേരിക്ക വെളിപ്പെടുത്തി. ഈ നടപടി ഗുരുതരമായ ഒരു നയതന്ത്ര വീഴ്ചയാണെന്ന്‌ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ കുറ്റപ്പെടുത്തി.

ഒരു വന്യമൃഗത്തെ വീടിനുപുറകുവശത്ത്‌ വളര്‍ത്തിയാല്‍ അത്‌ ശത്രുവിനെ മാത്രമേ ഉപദ്രവിക്കൂ എന്ന്‌ പാക്കിസ്ഥാന്‍ കരുതുന്നതായി അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ വളര്‍ത്തിയവനെ തന്നെ വന്യമൃഗങ്ങള്‍ ആക്രമിച്ച അനേകസംഭവങ്ങളുണ്ടെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി. ഈ ബന്ധം സുഗമമാക്കാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും രാജ്യത്തിന്‌ അതിന്റെ നയതന്ത്രലക്ഷ്യങ്ങള്‍ നേടേണ്ടതുണ്ടെന്നും അത്‌ പാക്കിസ്ഥാനില്‍ നിന്ന്‌ അമേരിക്കക്ക്‌ നേരെ ആക്രമണമുണ്ടാകാതിരിക്കലാണെന്നും അതേസമയം പാക്കിസ്ഥാനെ അന്തര്‍ദേശീയ ഭീകരവാദത്തില്‍നിന്നും രക്ഷിച്ചെടുക്കാനും അഫ്ഗാനിസ്ഥാന്‌ അതിന്റെ ഭാവിയില്‍ നിയന്ത്രണമുണ്ടാക്കാനുമാണെന്നും ഹിലരി ക്ലിന്റന്‍ വെളിപ്പെടുത്തി. ഇക്കാര്യങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുള്ളതാണെന്ന്‌ ദിനം പ്രതി ഓരോ സംഭവങ്ങളിലൂടെയും തങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഒരു പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തുകൊണ്ട്‌ അവര്‍ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍ ഇപ്പോള്‍ വളരെ ദുഷ്ക്കരമായ സുരക്ഷ അന്തരീക്ഷത്തിലാണു കഴിയുന്നത്‌. തങ്ങള്‍ക്കു നേരെയുള്ള ഭീകരവാദത്തെ നേരിടുകയാണ്‌ പാക്കിസ്ഥാന്റെ മുന്നിലുള്ള വെല്ലുവിളി.
ഇന്ത്യയുമായുള്ള അവരുടെ ബന്ധവും അഫ്ഗാനില്‍ അമേരിക്കന്‍ സഖ്യശക്തികള്‍ എത്തിയശേഷം ഉണ്ടായ സംഭവങ്ങളും ശ്രദ്ധിച്ചാല്‍ ഈ ഉപഭൂഖണ്ഡത്തിലെ മാറ്റങ്ങള്‍ പാക്കിസ്ഥാന്റെ ശിഥിലീകരണത്തിനു കാരണമാവുമെന്ന്‌ കരുതാം. റഷ്യയുമായുള്ള യുദ്ധത്തിനിടെ അഫ്ഗാനില്‍ ഇത്തരം ഗ്രൂപ്പുകളെ തങ്ങള്‍ സഹായിച്ചുവെന്നും പാക്കിസ്ഥാനി ഉദ്യോഗസ്ഥര്‍ അമേരിക്ക സഹകരിക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ്‌ ഭീകരരുമായി തങ്ങള്‍ സഹകരിക്കുന്നതെന്നും അവര്‍ക്കു ധനസഹായം നല്‍കിയതും അമേരിക്കയായിരുന്നെന്നും അയുധങ്ങള്‍ നല്‍കിയതും സോവിയറ്റ്‌ യൂണിയനെ അഫ്ഗാനിസ്ഥാനില്‍ നിന്നു തുരത്താന്‍ നിങ്ങള്‍ ഭീകരരെ സഹായിച്ചതുമെല്ലാം നിങ്ങള്‍ തന്നെ അല്ലേയെന്ന്‌ മറുചോദ്യമുന്നയിച്ചേക്കാം.

ഇത്തരത്തില്‍ കാര്യങ്ങളെ വിശകലനം ചെയ്യുന്ന പാക്കിസ്ഥാന്‍ കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയെ അക്രമിക്കുന്ന ഭീകരരെ സഹായിക്കുകയാണ്‌. അവര്‍ക്ക്‌ നല്ല ഭീകരവാദികളും ചീത്തഭീകരരും തമ്മിലുള്ള വ്യത്യാസം അറിയാന്‍ കഴിയുന്നില്ല.

അതുകൊണ്ട്‌ അവര്‍ അല്‍ഖ്വെയ്ദയുടെ കുറെക്കൂടി മെച്ചപ്പെട്ട തരത്തില്‍ സംവിധാനം ചെയ്യപ്പെട്ട തീവ്രവാദത്തെ സഹായിക്കുന്ന അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമിടയിലുള്ള അതിര്‍ത്തി പ്രദേശത്ത്‌ ധാരാളം പണം വിതരണം ചെയ്യുന്നു. അവര്‍ തുടര്‍ന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by