ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം കേസില്‍ ഡിഎംകെ പാര്‍ലമെന്ററംഗം കനിമൊഴിയുടെയും കലൈഞ്ജര്‍ ടിവി മുഖ്യന്‍ ശരത്കുമാറിന്റെയും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് പ്രത്യേക സിബിഐ കോടതി 17 ലേക്ക് നീട്ടി. തന്റെ കക്ഷിക്കെതിരായ കുറ്റപത്രം തയ്യാറാക്കിയതിന് ശേഷമേ വാദം ആരംഭിക്കുകയുള്ളൂവെന്ന് കനിമൊഴിയുടെ അഭിഭാഷകന്‍ സുശീല്‍കുമാര്‍ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നിയെ അറിയിച്ചു. ശരത്കുമാറിന്റെ അഭിഭാഷകനും ഇതുതന്നെയാണ് ആവശ്യപ്പെട്ടത്. ഈ കേസിലെ മറ്റ് അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: