വാഷിങ്ടണ്‍: ഇന്ത്യയ്ക്കെതിരെ കാശ്മീരിലെ ഭീകരരെ നയിക്കുന്നതിലൂടെ പാക്കിസ്ഥാന് ഗുരുതരവും ഗൗരവപരവുമായ പിഴവും തെറ്റായ സമരതന്ത്രവുമാണ് സ്വീകരിക്കുന്നതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് പറഞ്ഞു.
ഇന്ത്യക്കെതിരെ പോരാടുന്ന ഭീകരവാദികളെ സഹായിക്കുന്ന നിലപാട് അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന് തയ്യാറാവണമെന്നും യുഎസ് ഹിലരി ക്ലിന്റന് വാഷിങ്ടണ്ണില്‍ ആവശ്യപ്പെട്ടു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് നിലപാടിനെതിരെ വ്യക്തമായ മുന്നറിയിപ്പ് നല്കിയ അമേരിക്ക, ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ഭീകരര്‍ക്ക് പാക്കിസ്ഥാന് നല്കുന്ന അകമഴിഞ്ഞ സഹായം ഗുരുതര പ്രത്യാഘാതത്തിന് ഇടയാക്കുമെന്നും പറഞ്ഞു.
സ്വന്തം മുറ്റത്ത് ഒരു വന്യമൃഗത്തെ വളര്‍ത്തുന്നത് നല്ലതാണെന്നാണ് പാകിസ്ഥാന് വിശ്വസിക്കുന്നത്. ഏതുസമയത്തും അയല്‍രാജ്യത്തേക്ക് ഇറക്കിവിടാമെന്ന പ്രതീക്ഷയിലാണിതെന്നും ഹിലരി ക്ലിന്റണ് പറഞ്ഞു. ഇന്ത്യയോട് പാക്കിസ്ഥാന് വലിയ തെറ്റാണ് ചെയ്യുന്നത്.
കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെയുള്ള പോരാട്ടത്തിന് ഭീകരെ സംഘടനകളെ യഥേഷ്ടം ഉപയോഗിക്കുന്ന പാക്കിസ്ഥാന് ഭീകരതയ്ക്കെതിരെ ഒന്നും ചെയ്യുന്നില്ല. താന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നപ്പോള്‍ പാക്കിസ്ഥാനെ ആക്രമിക്കുന്ന താലിബാനെ കുറിച്ചായിരുന്നു പരാതി.
നല്ല ഭീകരരും മോശം ഭീകരരുമെന്ന നിലയിലാണ് തീവ്രവാദത്തെ പാക്കിസ്ഥാന് വിലയിരുത്തുന്നതെന്നും യു. എസ് ധനസഹായമുപയോഗിച്ച് നല്ല ഭീകരരെ വളര്‍ത്താനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നും ഹിലരി കുറ്റപ്പെടുത്തി. തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാനെ പങ്കാളികളാക്കുകയും, പാക്കിസ്ഥാനിലെ ആഭ്യന്തര ഭീകരവാദം അടിച്ചമര്‍ത്താന്‍ യു.എസ് ആ രാജ്യത്തിന് എല്ലാവിധ സഹായവും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും യുഎസിനെതിരായ ഭീകരവാദത്തെ പാക്കിസ്ഥാന് എപ്പോഴും സഹായിക്കുകയാണ് ചെയ്തത്.
അതിര്‍ത്തി കടന്നുള്ള ഭീകരവാദം വളര്‍ത്തുന്ന പാക്കിസ്ഥാനില്‍ ആ രാജ്യത്തെ പൗരന്മാരുടെ ജീവിതത്തിന് തന്നെ വേണ്ടത്ര സുരക്ഷ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. അമേരിക്കയ്ക്കെതിരായുള്ള ഏതുതരം ആക്രമണങ്ങളെയും ചെറുക്കുമെന്നും ആഗോള ഭീഷണിയായ പാകിസ്ഥാനെ നിയന്ത്രിക്കാനുമുള്ള ശ്രമങ്ങള്‍ സജീവമാണെന്നും ഹിലരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: