Categories: Kerala

പാകിസ്താനില്‍ ജനാധിപത്യ ഭരണ സംവിധാനമില്ല: ഫാത്തിമ ഭൂട്ടോ

Published by

തിരുവനന്തപുരം: പാകിസ്താനില്‍ ജനാധിപത്യ ഭരണ സംവിധാനമില്ലെന്ന്‌ സാഹിത്യകാരിയും പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പൗത്രിയും ബേനസീര്‍ ഭൂട്ടോയുടെ സഹോദര പുത്രിയുമായ ഫാത്തിമ ഭൂട്ടോ. കോവളം സാഹിത്യോത്സവത്തോടനുബന്ധിച്ച്‌ നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പാകിസ്താനിലെ ജനങ്ങള്‍ ജനാധിപത്യം ആഗ്രഹിക്കുന്നവരാണ്‌. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്‌. തിരഞ്ഞെടുപ്പിന്റെ വിജ യം പൂര്‍വനിശ്ചിതമാണ്‌. പ്രകൃ തി ദുരന്തങ്ങളുണ്ടാകുന്ന അവസ്ഥയില്‍ കോടിക്കണക്കിന്‌ രൂപ ചെലവഴിച്ച്‌ വാള്‍സ്ട്രീറ്റ്‌ ജേര്‍ണലില്‍ പരസ്യം നല്‍കുന്ന ഭരണകൂടത്തെ ജനങ്ങളോടൊപ്പം നില്‍ക്കുന്നവരെന്ന്‌ എങ്ങനെ കരുതാനാകും. എന്നാല്‍ പാകിസ്താന്‍ പരാജയപ്പെട്ട രാജ്യമെന്ന്‌ കരുതുന്നില്ല. ഭയത്തിനും അക്രമത്തിനുമിടയിലും അവര്‍ ജീവിതത്തെ കുറിച്ച്‌ നല്ലതു ചിന്തിക്കുന്നു. പാകിസ്താന്‍ ഒരു യുവരാജ്യമാണ്‌. എന്നാല്‍ ഭരണസംവിധാനം പൂര്‍ണപരാജയമാണ്‌. ഭൂട്ടോ കുടുംബത്തിലെ ഒരംഗം രാഷ്‌ട്രീയത്തില്‍ ഇറങ്ങാത്തതില്‍ പ്രശ്നമൊന്നുമില്ല. മുപ്പതു വര്‍ഷമായി പാരമ്പര്യ രാഷ്‌ട്രീയം പിന്തുടര്‍ന്നതു കൊണ്ട്‌ രാഷ്‌ട്രം വലിയ പുരോഗതിയൊന്നും നേടിയില്ല. മറ്റുള്ളവരും രാഷ്‌ട്രീയത്തിലേക്കു വരട്ടെ എന്റെ വഴി എഴുത്തിന്റെ ലോകമാണ്‌. ഇറാനില്‍ നിന്നും മികച്ച സിനിമ ഉണ്ടാകുന്നതു പോലെ പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും മികച്ച എഴുത്തുകാര്‍ ഉണ്ടാകുന്നുണ്ട്‌. അവരുടെ ജീവിതാനുഭവങ്ങള്‍ സര്‍ഗസൃഷ്ടിയെ ചൈതന്യവത്താക്കും. 2008 വരെ താന്‍ പാകിസ്താനിലെ ഒരു പത്രത്തില്‍ കോളമിസ്റ്റായിരുന്നു. ഈ സര്‍ക്കാര്‍ വന്നതോടെ അത്‌ നിലച്ചതായി അവര്‍ പറഞ്ഞു. തന്റെ സോംഗ്സ്‌ ഓഫ്‌ ബ്ലഡ്‌ ആന്റ്‌ സ്വാര്‍സ്‌ എന്ന പുസ്തകം ഇന്ത്യയിലാണ്‌ പ്രസിദ്ധീകരിച്ചത്‌. ഇന്ത്യയില്‍ പ്രസിദ്ധീകരി ച്ച ഇംഗ്ലീഷിലുള്ള കോപ്പികളാണ്‌ പാകിസ്താനില്‍ വായിക്കപ്പെടുന്നത്‌. ഇതുവരെ ഇതിന്റെ ഉറുദു പതിപ്പ്‌ ഇറക്കിയിട്ടില്ല. ഫേസ്ബുക്ക്‌ അടക്കമു ള്ള സോഷ്യല്‍ മീഡിയ നെറ്റ്‌ വര്‍ക്കുകളോടെ താത്പര്യമില്ല. ഫേസ്‌ ബുക്കില്‍ കൗതുകത്തിനായി ആള്‍ക്കാര്‍ തങ്ങളുടെ സ്വകാര്യത വെളിപ്പെ ടുത്തുന്നു. പഴയ ഫാഷനില്‍ വിശ്വസിക്കുന്ന വ്യക്തിയായതിനാലാകാം തനിക്കതില്‍ താത്പര്യമില്ലെന്നും ഫാത്തിമ പറഞ്ഞു.
ദക്ഷിണേന്ത്യയി ലും കേരളത്തിലും ആദ്യമായാണ്‌ വരുന്നത്‌. കേരളത്തിലെ ഭക്ഷണവും ആതിഥ്യമര്യാദയും ആകര്‍ഷണീയമാണ്‌. ഇനിയും ഇവിടെ വരാന്‍ ശ്രമിക്കും. കറാച്ചിയെ കുറിച്ചുള്ള പുസ്തകമാണ്‌ അടുത്തത്‌. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു സ്ഥലത്തെ വായനക്കാര്‍ക്ക്‌ പരിചയപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ താനെന്നും ഫാത്തിമ ഭൂട്ടോ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by