വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് തിടുക്കത്തിലാവരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അഫ്ഗാനിലെ സ്ഥിരതക്കം സുരക്ഷക്കും സമാധാനത്തിനും അവിടെനിന്ന് സൈന്യത്തെ ഉടന്‍ പിന്‍വലിക്കുന്ന നടപടി തടസമാകുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി ഹര്‍ദീപ്സിംഗ് പുരി വ്യക്തമാക്കി. ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ ഉയര്‍ന്ന സുരക്ഷാമേഖലകളെ ആക്രമിക്കുന്നു.
മുന്‍പ്രസിഡന്റ് ബര്‍ഹാനുദ്ദീന്‍ റബ്ബാനിയെപ്പോലുള്ളവരെയും വധിക്കാനും തയ്യാറാവുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്രസമൂഹത്തിന് ഭീകരരുടെ സുരക്ഷിതതാവളങ്ങളെ നേരിടാന്‍ കഴിയേണ്ടതാണ്. അല്‍ ഖ്വയ്ദ, ലഷ്കറെ തൊയ്ബ മുതലായ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെയും ഉന്മൂലനം ചെയ്യേണ്ടതുണ്ട്. ഇത്തരം സംഘടനകള്‍ രാജ്യത്ത് വര്‍ഷങ്ങളായി ശക്തിപ്രാപിച്ചുവരികയാണ്. രാജ്യത്തെ സുരക്ഷിതത്വം അഫ്ഗാന് ദേശീയ സുരക്ഷാ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ 2011 ജൂലൈ മുതല്‍ ആരംഭിച്ചുവെങ്കിലും ഇതുവരെ ഭീകരപ്രവര്‍ത്തനത്തിന് അന്ത്യം വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: