ലണ്ടന്‍: ഒസാമ ബിന്‍ലാദന്റെ അംഗരക്ഷകനായിരുന്ന ഒരു മുതിര്‍ന്ന അല്‍ഖ്വയ്ദ കമാന്‍ഡറെ പാക്കിസ്ഥാന് വിട്ടയച്ചതായി മാധ്യമങ്ങള്‍ അറിയിച്ചു.
പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ 3 വര്‍ഷംമുമ്പ് ലാഹോറില്‍ തടവിലാക്കിയിരുന്ന അമിന്‍ അല്‍ ഹക്കിമാണ് സ്വതന്ത്രനാക്കപ്പെട്ടത്. 2001ലാണ് അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്ലാദനോടൊപ്പം അദ്ദേഹത്തിന്റെ മുഖ്യസാമ്പത്തിക സഹായിയായി ഇയാള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.
കഴിഞ്ഞമാസമാദ്യം സ്വതന്ത്രനാക്കുന്നതിനുമുമ്പ് ഇയാളെ പോലീസിന് പാക് രഹസ്യാന്വേഷണ ഏജന്‍സി പിറകെ മാറിയിരുന്നതായി ടെലിഗ്രാഫ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമിന്‍ അല്ഹക്കിനെ തെറ്റിദ്ധാരണയുടെ പേരില്‍ പോലീസ് അറസ്റ്റു ചെയ്തതാണെന്നും അയാള്‍ക്ക് ലാദനുമായുള്ള ബന്ധം കോടതിയില്‍ സ്ഥാപിക്കാന്‍ കഴിയാത്തതിനാലാണ് വെറുതെ വിട്ടതെന്നുംപത്രം അറിയിക്കുന്നു. 51 കാരനായ അല്ഹക്കിന് തീവ്രവാദികളുമായി ദീര്‍ഘനാളായി ബന്ധമുണ്ട്.
1980 ല്‍ സോവിയറ്റ് യൂണിയനെതിരെ പടപൊരുതുകയും 1996ല്‍ സുഡാനില്‍നിന്ന് ലാദനെ അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുവരുവാനുമുള്ള കൂട്ടത്തില്‍ ഇയാള്‍ പങ്കാളിയാകുകയുമുണ്ടായി. ലോകവ്യാപാര കേന്ദ്രത്തില്‍ നടന്ന ആക്രമണത്തിനുശേഷം അമേരിക്ക ഹക്കിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചതായി പത്രം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: