സനാ: അല്‍-ക്വയ്ദ ഭീകരന് അന്‍വര്‍ അല്‍-അവ് ലാകി കൊല്ലപ്പെട്ടതായി യെമന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അറേബ്യന്‍ പെനിന്‍സുലയില്‍ യെമന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് അനുയായികള്‍ക്കൊപ്പം ഇയാള്‍ കൊല്ലപ്പെട്ടത്.
അമേരിക്കയില്‍ ജനിച്ച അവ് ലാകി സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. 2007 മുതലാണ് യെമന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചത്. 2009ലെ യു.എസ് വിമാന ബോംബ് സ്ഫോടന പദ്ധതി, ഫോര്‍ട്ട് ഹുഡ് യുഎസ് സൈനിക ബെയ്സ് ആക്രമണം, പരാജിത ടൈംസ് സ്ക്വയര്‍ ബോംബ് ആക്രമണ കേസുകളില്‍ പ്രതിയാണ് അവ് ലാകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: