എരുമേലി: ആയുര്‍വേദ ആശുപത്രിയുടെ സുരക്ഷിതമായ പ്രവര്‍ത്തനത്തിന് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് ആശുപത്രി മാറത്തതിനാല്‍ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. എരുമേലി സബ് രജിസ്ട്രാര്‍ ഓഫീസിനോട് ചേര്‍ന്നാണ് ആശുപത്രികെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ആയുര്‍വേദ ആശുപത്രി ഇവിടേക്ക് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്തിണ്റ്റെ ധനസഹായത്തോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. എരുമേലി സ്വകാര്യ ബസ്റ്റാണ്റ്റ്, കെട്ടിടത്തിണ്റ്റെ മുകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആയൂര്‍വേദ ആശുപത്രിയിലേക്ക് പ്രായമായ രോഗികള്‍ക്ക് കയറിചെല്ലാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയകെട്ടിടം നിര്‍മ്മിച്ചത്. എന്നാല്‍ പുതിയ കെട്ടിടത്തിണ്റ്റെ നിര്‍മ്മാണത്തിലെ തകറാറുകള്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ആശുപത്രി കെട്ടിട നിര്‍മ്മാണത്തിലെ പോരായ്മകള്‍ പരിഹരിക്കാനുള്ള നടപടികളൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. മലയോര-കാര്‍ഷിക മേഖലയായതിനാല്‍ ആയുര്‍വേദ ആശുപത്രി ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായാണ് വന്നിരിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അധികൃതര്‍ കടുത്ത അനാസ്ഥകാട്ടുകയാണെന്നും പരാതിയുണ്ട്. വൈദ്യുതി, കുടിവെള്ളം അടക്കം ആശുപത്രിയുടെ സകലവിധ സൗകര്യങ്ങളും ഒരുക്കിയാല്‍ മാത്രമേ പുതിയ കെട്ടിടത്തിലേക്ക് ആയുര്‍വേദ ആശുപത്രി മാറ്റാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: