കോട്ടയം: സന്നദ്ധരക്തദാനം പ്രോത്സാഹിപ്പിക്കുന്നതിണ്റ്റെ ഭാഗമായി സംസ്ഥാനത്ത് ഒക്ടോബര്‍ മാസം ഊര്‍ജ്ജിത രക്തദാന കാമ്പയിന് നടത്തുന്നു. കേരളാ സ്റ്റേറ്റ് എയിഡ്സ് കണ്ട്രോള് സൊസൈറ്റിയും കേരളാ സ്റ്റേറ്റ് ബ്ളഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സിലും ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിംഗ് പ്രമോഷന്ട്രസ്റ്റും ആരോഗ്യവകുപ്പും ജില്ലാ സന്നദ്ധ രക്തദാന സമിതിയും ചേര്‍ന്നാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. രക്തദാനമാസാചരണത്തിണ്റ്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് പാലാ അല്‍ഫോണ്‍സാ കോളേജില്‍ നടക്കും. രാവിലെ 11 മണിക്ക് മുനിസിപ്പല്‍ ചെയര്മാന് കുര്യാക്കോസ് പടവണ്റ്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി.നായര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. അവാര്‍ഡുകള്‍ ജില്ലാ പോലീസ് ചീഫ് സി.രാജഗോപാല്‍ ഐപിഎസ് വിതരണം ചെയ്യും. അനുഗ്രഹ പ്രഭാഷണം റഫ.ഡോ.ജോസഫ് കൊല്ലന്പറമ്പിലും മുഖ്യപ്രഭാഷണം മുന്‍ കേന്ദ്രമന്ത്രി പി.സി.തോമസും രക്തദാന സന്ദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഐഷാഭായിയും നടത്തും. വിഷയാവതരണം സീനിയര്‍ പ്രോജക്ട് മാനേജര്‍ ബേബി പ്രഭാകറും ഡോണര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം പാലാ ഡിവൈഎസ്പി സാബു പി.ഇടിക്കുളയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: