എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലി ടൗണ്‍ഷിപ്പിനെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിണ്റ്റെ ഉന്നതതലയോഗം തിരുവനന്തപുരത്ത് കൂടാനുള്ള തീരുമാനത്തിനെതിരെ ജനകീയ പ്രതിഷേധമുയരുന്നു. എരുമേലിയുടെ വികസന കാര്യത്തില്‍ സര്‍ക്കാരിനെന്നപ്പോലെ പ്രാദേശിക ഭരണകൂടങ്ങള്‍, രാഷ്ട്രിയ നേതാക്കള്‍, സന്നദ്ധസംധടനകള്, മറ്റ് സാംസ്കാരിക-സാമുദായിക സംഘടനകളും വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണുള്ളത്. ടൗണ്‍ഷിപ്പിനെക്കുറിച്ചുള്ള യാതൊരുവിധ അഭിപ്രായസമന്വയങ്ങളോ, ധാരണകളോ ഇല്ലാതെ ഉന്നതാധികൃതരുമായി കൂടുന്ന യോഗങ്ങളുടെ സത്യസന്ധതയെ നാട്ടുകാര്‍ പലവിധ സംശയങ്ങളോടെയാണ് കാണുന്നത്. ശബരിമല സീസണ് അവലോകനങ്ങളില്‍ നാട്ടുകാരെ ഉള്പ്പെടുത്താത്തതിണ്റ്റെ ദുരിതം അനുഭവിക്കുന്നത് എരുമേലിയിലെത്തുന്ന ലക്ഷക്കണക്കിനു തീര്‍ത്ഥാടകരാണ്. മാലിന്യസംസ്ക്കരണം, റോഡുകള്‍, ജലവിതരണം, വൈദ്യുതി, ശബരിമല സീസണിലെ പാര്‍ക്കിംഗ് സംവിധാനം അടക്കം നിരവധി കാര്യങ്ങളിലാണ് ശ്വാശ്വതമായ തീരുമാനങ്ങള്‍ ഉണ്ടാകേണ്ടത്. എരുമേലിയുടെ വികസനകാര്യത്തില്‍ മാറി മാറി വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും വേണ്ടത്ര അറിവില്ലാത്തതും അത് പഠിക്കാന്‍ കഴിയാത്തതുമാണ് പ്രധാനകാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. എരുമേലിയുടെ വികസനത്തെ സംബന്ധിച്ച് ആദ്യയോഗം എരുമേലിയില്‍വച്ച് തന്നെകൂടി പരമാവധി അഭിപ്രായ സമന്വയവും വന്‍ജനകീയ പങ്കാളിത്തവും ഉറപ്പിക്കാതെ നാമമാത്രമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ച എന്ന പേരില്‍ നടത്തുന്ന ആള്‍ക്കൂട്ടം കുറേപ്പേരുടെ പണം നഷ്ടമാകാന്‍ മാത്രമേ സാദിക്കൂയെന്നാണ് നാട്ടുകാരുടെ അഭിപ്രായം. തിരുവനന്തപുരത്ത് വച്ച് നടന്ന യോഗത്തില്‍ മന്ത്രി എം.കെ. മുനീറും, പി.സി. ജോര്‍ജ് എംഎല്‍എയുമാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ കുറേകാലങ്ങളായി എരുമേലിയുടെ സമഗ്രവികസനത്തെ അട്ടിമറിക്കാനുണ്ടായ സാഹചര്യങ്ങളും ഇത്തരത്തിലുള്ള ഉന്നതതലയോഗങ്ങളില്നിന്നുതന്നെയാണുണ്ടായിട്ടുള്ളതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: