Categories: Ernakulam

ജ്ഞാനപീഠം ലഭിക്കാതെപോയ സാഹിത്യ പ്രതിഭകളെക്കുറിച്ച്‌ പഠിക്കണം: സച്ചിദാനന്ദന്‍

Published by

കൊച്ചി: ദേശീയ സമര കാലഘട്ടത്തിലെന്നപോലെ ഭാരതീയ സാഹിത്യത്തിന്റെ ഭാവുകത്വദര്‍ശനവും പ്രതിരോധ പാരമ്പര്യവും സാമൂഹിക പ്രസക്തിയും തിരിച്ചറിയാനുള്ള ശ്രമം ഇന്നില്ലെന്ന്‌ പ്രശസ്ത കവി ഡോ. കെ.സച്ചിദാനന്ദന്‍ പറഞ്ഞു. മഹാരാജാസ്‌ കോളേജില്‍ നടന്ന ജി.സ്മാരക ജ്ഞാനപീഠ പുരസ്ക്കാര പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദേശിക സാഹിത്യ പ്രതിഭകളെയാണ്‌ മലയാളികള്‍ ഇന്ന്‌ ഏറ്റവുമധികം അറിയുന്നത്‌. ജ്ഞാനപീഠം ലഭിച്ചവരില്‍ അധികവും അര്‍ഹതയുള്ളവരാണെങ്കിലും ജ്ഞാനപീഠം ലഭിക്കാതെപോയ നല്ല സാഹിത്യകാരന്മാര്‍ ഏറെയുണ്ട്‌. മികച്ച സാഹിത്യകാരന്മാരായ ഇടശ്ശേരിക്കും ഒ.വി.വിജയനും ബഷീറിനും ജ്ഞാനപീഠം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ജ്ഞാനപീഠം ലഭിക്കാതെപോയ നല്ല സാഹിത്യപ്രതിഭകളെക്കുറിച്ച്‌ നാം പഠിക്കണമെന്ന്‌ സച്ചിദാനന്ദന്‍ പറഞ്ഞു.

മഹാരാജാസ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ പ്രൊഫ. എസ്‌.വത്സലകുമാരി അധ്യക്ഷത വഹിച്ചു. ഡോ. മാര്‍ഗരറ്റ്‌ ജോര്‍ജ്‌, പ്രൊഫ. പി.രമാദേവി, ഡോ. കെ.ജി.രാമദാസന്‍, പ്രൊഫ. ഭാസുരാ മണി, പ്രൊഫ. എം.എസ്‌.മുരളി എന്നിവര്‍ പ്രസംഗിച്ചു. ഇന്ന്‌ സുമിത്രാനന്ദ്‌ പന്തിന്റെ കവിതകളില്‍ ഡോ. ടി.എം.വിശ്വംഭരന്‍, ആര്‍സു, കെ.ജി.പ്രഭാകരന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by